auto blog

1 33 കിമി മൈലേജുള്ള വില കുറഞ്ഞ കാറിന് പിന്നെയും വില കുറച്ചു!

മാരുതി സുസുക്കിയുടെ എൻട്രി ലെവൽ കാറായ ആൾട്ടോ K10 രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാറാണ്. ഈ കാറിന് ഇപ്പോൾ കിടിലൻ ഓഫർ

Image credits: Google

54,000 രൂപ വരെ കിഴിവ്

അൾട്ടോയ്ക്ക് കമ്പനി 54,000 രൂപ വരെ കിഴിവ് നൽകുന്നു. ക്യാഷ് ബാക്ക്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയ്‌ക്കൊപ്പം ഈ കിഴിവ് ലഭിക്കും. 

Image credits: Google

പ്രാരംഭ വില

3.99 ലക്ഷം രൂപയാണ് ആൾട്ടോ കെ10ന്‍റെ പ്രാരംഭ വില. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ബജറ്റ് കുറവാണെങ്കിൽ, ഈ മാസം ഈ കാർ നിങ്ങൾക്ക് നല്ലൊരു ഓപ്ഷനായി മാറും

Image credits: Google

കിഴിവ് ഇങ്ങനെ

അൾട്ടോ K10 പെട്രോൾ മോഡലിന് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും

Image credits: Google

ഈ കിഴിവ് ലഭ്യമാകില്ല

സിഎൻജി മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്‍കൌണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. സിഎൻജി മോഡലിൽ കോർപ്പറേറ്റ് കിഴിവ് ലഭ്യമാകില്ല

Image credits: Google

എഞ്ചിൻ

ഈ ഹാച്ച്ബാക്കിന് പുതിയ-ജെൻ കെ-സീരീസ് 1.0 എൽ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ 49kW(66.62PS)@5500rpm-ന്റെ കരുത്തും 89Nm@3500rpm-ൽ പരമാവധി ടോർക്കും സൃഷ്‍ടിക്കുന്നു

Image credits: Google

മൈലേജ്

ഓട്ടോമാറ്റിക് വേരിയന്റ് 24.90 കിമീ. മാനുവൽ വേരിയൻറ് 24.39 കിമീ മൈലേജെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎൻജി വേരിയന്റിന്റെ മൈലേജ് 33.85 കിമി ആണ്

Image credits: Google

പ്ലാറ്റ്ഫോം

അപ്‌ഡേറ്റ് ചെയ്ത പ്ലാറ്റ്‌ഫോമായ ഹെർടെക്ക് അടിസ്ഥാനമാക്കിയുള്ളതാണ് അൾട്ടോ കെ 10.

Image credits: Google

ഫീച്ചറുകൾ

ഏഴ് ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കൂടാതെ, ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം യുഎസ്ബി, ബ്ലൂടൂത്ത്, ഓക്സ് കേബിൾ എന്നിവയും

Image credits: Google

പുതുമ

സ്റ്റിയറിംഗ് വീലിനും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. ഇതിൽ, സ്റ്റിയറിങ്ങിൽ തന്നെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ മൗണ്ടഡ് കൺട്രോൾ നൽകിയിട്ടുണ്ട്

Image credits: Google

സുരക്ഷ

സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഹൈ സ്പീഡ് അലർട്ട്. ഒപ്പം ഇബിഡി, റിവേഴ്സ് പാർക്കിംഗ് സെൻസർ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) 

Image credits: Google

റിവേഴ്സ് പാർക്കിംഗ്

ഇതോടൊപ്പം ആൾട്ടോ കെ10ന് പ്രീ ടെൻഷനറും ഫോഴ്‌സ് ലിമിറ്റ് ഫ്രണ്ട് സീറ്റ് ബെൽറ്റും ലഭിക്കും. സുരക്ഷിതമായ പാർക്കിംഗിനായി റിവേഴ്സ് പാർക്കിംഗ് സെൻസറുകളോടും കൂടി ഇത് ലഭ്യമാകും

Image credits: Google

നിറങ്ങൾ

സ്പീഡ് ബ്ലൂ, എർത്ത് ഗോൾഡ്, സിസ്ലിംഗ് റെഡ്, സിൽക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാം

Image credits: Google
Find Next One