auto blog

വൻ വിപ്ലവം

ഗതാഗതമേഖലയില്‍ വൻ വിപ്ലവത്തിനുള്ള നീക്കങ്ങൾ അണിയറയില്‍. റിലയൻസ് , ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലക്ഷ്വറി കൺസെപ്റ്റ് കോച്ചിനെ അവതരിപ്പിച്ചു

Image credits: Google

ഭാരത്ബെൻസുമായി സഹകരണം

ഇതിനായി മെഴ്‌സിഡസ് ബെൻസിന്റെ സഹോദര കമ്പനിയായ ഡെയ്‌മ്‌ലർ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമായ ഭാരത്ബെൻസുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് റിലയൻസ്. 

Image credits: Google

400 കിമി മൈലേജ്

400 കിമി മൈലേജുള്ള ഈ റിയലയൻസ് ബസുകള്‍ ആണ് അംബാനിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത്.

Image credits: Google

ഹൈഡ്രജൻ പവർഡ് കൺസെപ്റ്റ് കോച്ച്

അടുത്തിടെ ഗോവയിൽ നടന്ന ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് കീഴിലുള്ള നാലാമത്തെ എനർജി ട്രാൻസിഷൻസ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ ഹൈഡ്രജൻ പവർഡ് കൺസെപ്റ്റ് കോച്ച് പ്രദർശിപ്പിച്ചിരുന്നു. 

Image credits: Google

കൺസെപ്റ്റ്

നിലവിൽ കൺസെപ്റ്റ് രൂപത്തിലാണ് വരാനിരിക്കുന്ന ഈ  ഹൈഡ്രജൻ-പവർ ബസ്. ഇതിന്‍റെ വിപുലമായ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.  12 മാസത്തോളം ഇതിനെ വിപുലമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാകും

Image credits: Google

300 ബിഎച്ച്പി കരുത്ത്

ഈ ബസ് ഏകദേശം 300 ബിഎച്ച്പി കരുത്ത് വികസിപ്പിക്കുകയും ഇന്റർസിറ്റി ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമാക്കുകയും ചെയ്യും

Image credits: Google

ഫ്യൂവൽ സെൽ

ഈ ലക്ഷ്വറി ഇന്റർസിറ്റി കോച്ച് ഒരു ഫ്യൂവൽ സെൽ സംവിധാനം നൽകും. ഇത് അന്താരാഷ്ട്ര പങ്കാളികളിൽ നിന്നുള്ള അത്യാധുനിക ഘടകങ്ങൾ ഉപയോഗിച്ച് റിലയൻസ് രൂപകൽപ്പന ചെയ്യും

Image credits: Google

കരുത്ത്

H2-പവേർഡ് ബസ് 127 കിലോവാട്ടിന്‍റെ മൊത്തം സിസ്റ്റം പവറും 105 Kw നെറ്റ് പവറും നൽകുന്നു, ഇത് ഇന്റർസിറ്റി ആപ്ലിക്കേഷനുകൾക്കുള്ള നിലവിലെ ഡീസൽ ബസിന് അനുസൃതമായി 300 HP ന് തുല്യമാണ്. 

Image credits: Google

പുനരുപയോഗ ഊർജം

റിലയൻസ് പുനരുപയോഗ ഊർജത്തിലേക്കുള്ള പ്രധാന ചുവടുവെപ്പിലാണ്. ജാംനഗറിൽ 20GW സോളാർ ഫോട്ടോവോൾട്ടെയ്‌ക് മൊഡ്യൂൾ നിർമ്മാണ പദ്ധതി കമ്പനി ആരംഭിക്കുന്നതായും റിപ്പോര്‍ട്ടുകള്‍

Image credits: Google

2024 മാർച്ചോടെ കമ്മീഷൻ ചെയ്യും

തുടർച്ചയായി നാല് ഘട്ടങ്ങളിലായാണ് പദ്ധതി.ആദ്യ ഘട്ടത്തിൽ 5GW ഉൾപ്പെടുന്നു, ഇത് 2024 മാർച്ചോടെ കമ്മീഷൻ ചെയ്യും. ശേഷി 10 GW ആയി ഉയർത്തും

Image credits: Google
Find Next One