auto blog

എന്തൊക്കെ മാജിക്ക്! കടലിനടിയില്‍ തുരങ്കവുമായി കിടിലനൊരു റോഡ്

എട്ട് മിനിറ്റിനുള്ളിൽ വോർലിയിൽ നിന്ന് മറൈൻ ഡ്രൈവിലേക്ക്

Image credits: X

ഉദ്ഘാടനം

ഫെബ്രുവരി 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ തീരദേശ റോഡിന്‍റെ തെക്കൻ ഭാഗം ഉദ്ഘാടനം ചെയ്യും

Image credits: X

എങ്ങനെ പ്രയോജനപ്പെടും?

വോർളിയിലെ ബിന്ദുമാധവ് താക്കറെ ചൗക്കിനെ മറൈൻ ഡ്രൈവുമായി എട്ട് മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കും. ഫെബ്രുവരി 20-ന് ഒമ്പത് കിലോമീറ്റർ ദൂരം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

Image credits: X

രാജ്യത്തെ ആദ്യത്തെ കടലിനടിയിലെ തുരങ്കം

2.072 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ ടണൽ, തെക്കോട്ടു പോകുന്ന നാലുവരി പാതയുടെ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇതൊരു ബിഎംസി പദ്ധതിയാണ്.

Image credits: X

നിർമ്മാണം

ജനുവരി 23 വരെ, കടൽഭിത്തിയുടെ 84 ശതമാനം, ഇന്‍റർചേഞ്ചുകളുടെ 85.5 ശതമാനം, പുനരുദ്ധാരണ പ്രവർത്തനത്തിന്‍റെ 97 ശതമാനം, പാലത്തിന്‍റെ 83 ശതമാനം എന്നിവ പൂർത്തിയായി

Image credits: X

പദ്ധതി ചെലവ്

പദ്ധതിക്ക് 100 കോടി രൂപ ചെലവ് വരും. മറൈൻ മുതൽ വെർസോണ ഇൻ്റർചേഞ്ച് വഴി ദഹിസർ വരെ 27,400 കോടി രൂപ

Image credits: Facebook

ഗോരേഗാവ്-മുലുന്ദ് ലിങ്ക് റോഡ്

നഗരത്തിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ വടക്കുകിഴക്കുമായി ബന്ധിപ്പിക്കുന്ന 6,200 കോടി രൂപയുടെ ഗോരെഗാവ്-മുലുന്ദ് ലിങ്ക് റോഡിനും പ്രധാനമന്ത്രി മോദി തറക്കല്ലിടും.

Image credits: Google
Find Next One