Malayalam

ആറാടി അശ്വിന്‍

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റ് വീഴ്ത്തിയതോടെ അശ്വിന്‍ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Malayalam

വാല്‍ഷും പിന്നിലായി

ഷാക്കിബ് അല്‍ ഹസനെ പുറത്താക്കിയതോടെ അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കോര്‍ട്നി വാല്‍ഷിനെ(519) മറികടന്നു.

 

Image credits: Getty
Malayalam

എട്ടാമത്

522 വിക്കറ്റുമായി ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ അശ്വിന്‍

 

Image credits: Getty
Malayalam

അടുത്തത് ലിയോണ്‍

530 വിക്കറ്റുകളുമായി തൊട്ടു മുന്നിലുള്ള ഓസ്ട്രേലിയയിടെ നഥാന്‍ ലിയോണ്‍ ആയിരിക്കും അശ്വിന്‍റെ അടുത്ത ലക്ഷ്യം

 

Image credits: Getty
Malayalam

അത് കഴിഞ്ഞാല്‍ മക്‌ഗ്രാത്ത്-

563 വിക്കറ്റുകളുമായി ഓസ്ട്രേലിയയുടെ തന്നെ ഗ്ലെന്‍ മക്‌ഗ്രാത്താണ് ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ആറാമത്.

Image credits: Getty
Malayalam

600 ക്ലബ്ബും ലക്ഷ്യം

604 വിക്കറ്റുമായി ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡാണ് ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ അഞ്ചാമത്.

Image credits: Getty
Malayalam

കുംബ്ലെയെ പിന്നിലാക്കുമോ

619 വിക്കറ്റുള്ള ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍ അനില്‍ കുബ്ലെ വിക്കറ്റ് വേട്ടയില്‍ നാലാമത്.

Image credits: Getty
Malayalam

700 കടന്ന് ജിമ്മി ആന്‍ഡേഴ്സൺ

704 വിക്കറ്റുള്ള ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണാണ് വിക്കറ്റ് വേട്ടയില്‍ മൂന്നാമത്.

 

Image credits: Getty
Malayalam

മുന്നിലുള്ളത് ഇതിഹാസം

708 വിക്കറ്റുള്ള ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുണ്ട്.

Image credits: Getty
Malayalam

മുരളിയെ മറികടക്കുക അസാധ്യം

800 വിക്കറ്റുമായി ഒന്നാം സ്ഥാനത്തുള്ള ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെ മറികടക്കാൻ 38കാരനായ അശ്വിനും കഴിഞ്ഞേക്കില്ല.

Image credits: Getty

കോലിയെയും രോഹിത്തിനെയുമെല്ലാം പിന്നിലാക്കി ചരിത്രം കുറിക്കാൻ ജയ്സ്വൾ

പിയൂഷ് ചൗളയുടെ എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനിൽ ആരൊക്കെ?

'ചിൽ സാറ ചിൽ', സാറയുടെ പിക്നിക്; കൂട്ടായി പാകിസ്ഥാനി ഇന്‍ഫ്ലുവൻസറും

ഥാർ മുതൽ ബെൻസ് വരെ, യശസ്വി ജയ്സ്വാൾ ഇതുവരെ സ്വന്തമാക്കിയ ആഡംബര കാറുകൾ