ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയെ ചതിച്ചത് എന്തൊക്കെയെന്ന് നോക്കാം.
cricket-sports Jun 12 2023
Author: Web Team Image Credits:Getty
Malayalam
ചതിച്ചത് പിച്ചല്ല
ഇന്ത്യയെ ചതിച്ചത് ഓവലിലെ പിച്ചായിരുന്നില്ല, പിച്ച് മനസിലാക്കുന്നതില്‍ ഇന്ത്യക്കായിരുന്നു പിഴവ് സംഭവിച്ചത്.
Image credits: Getty
Malayalam
പുല്ലുള്ള പിച്ച് മൂടിക്കെട്ടിയ അന്തരീക്ഷം
പുല്ലുള്ള പിച്ചും മൂടിക്കെട്ടിയ അന്തരീക്ഷവും പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന ഇന്ത്യയുടെ കണക്കുകൂട്ടലാണ് ആദ്യം പിഴച്ചത്.
Image credits: Getty
Malayalam
ടോസില്‍ ജയിച്ചു കളിയില്‍ തോറ്റു
ടോസ് ജയിച്ചിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടിയിരുന്നെങ്കില്‍ ഓസീസ് സമ്മര്‍ദ്ദത്തിലാവുമായിരുന്നു.
Image credits: Getty
Malayalam
ടീം സെലക്ഷന്‍ പാളി
ടോപ് ഓര്‍ഡറില്‍ അഞ്ച് ഇടം കൈയന്‍മാരുള്ള ഓസീസ് ബാറ്റിംഗ് നിരക്കെതിരെ അശ്വിനെ കളിപ്പിക്കാതിരുന്നത് വലിയ പിഴവായി.