Cricket

ചാമ്പ്യന്‍മാരായിട്ട് 10 ആണ്ട്

ഇന്ത്യയുടെ അവസാന ഐസിസി കിരീടനേട്ടത്തിന് 10 വയസ്. 2013 ജൂണ്‍ 23നാണ് ഇന്ത്യ ധോണിക്ക് കീഴില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായത്.

 

Image credits: Getty

മഴ കളിച്ച ഫൈനല്‍

എഡ്ജ്ബാസ്റ്റണില്‍ നടന്ന ഫൈനല്‍ പോരാട്ടം മഴ മൂലം 20 ഓവര്‍ മത്സരമാക്കി വെട്ടിക്കുറച്ചിരുന്നു.

 

Image credits: Getty

തകര്‍ത്തടിക്കാതെ ഇന്ത്യ

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നേടാനായത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ്.

Image credits: Getty

കരകയറ്റിയത് കോലിയും ധവാനും

13-ാം ഓവറില്‍ 66-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ കരകയറ്റിയത് വിരാട് കോലി(43), ശിഖര്‍ ധവാന്‍(31), രവീന്ദ്ര ജഡേജ(33) എന്നിവരുടെ ഇന്നിംഗ്സുകള്‍.

Image credits: Getty

നിരാശപ്പെടുത്തി രോഹിത്ത് ധോണി റെയ്ന

രോഹിത് ശര്‍മ(9), സുരേഷ് റെയ്ന(1), നായകന്‍ എം എസ് ധോണി(0) എന്നിവര്‍ നിരാശപ്പെടുത്തി.

Image credits: Getty

തിരിച്ചടിയുമായി ബൗളര്‍മാര്‍

അലിസ്റ്റര്‍ കുക്ക്(2), ഇയാന്‍ ബെല്‍(13), ജൊനാഥന്‍ ട്രോട്ട്(20), ജോ റൂട്ട്(7) എന്നിവരെ തുടക്കത്തിലെ മടക്കി ഇന്ത്യ ഇംഗ്ലണ്ടിനെ 46-4ലേക്ക് തള്ളിയിട്ടു.

Image credits: Getty

വിറപ്പിച്ച് മോര്‍ഗനും ബൊപാരയും

എന്നാല്‍ ഓയിന്‍ മോര്‍ഗനും(33), രവി ബൊപാരയും(30) ക്രീസിലുറച്ചതോടെ ഇന്ത്യ തോല്‍വി മണത്തു.

Image credits: Getty

രക്ഷകനായി ഇഷാന്ത്

പതിനെട്ടാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ഇരുവരെയും പുറത്താക്കിയ ഇഷാന്ത് ശര്‍മയാണ് ഇന്ത്യയുടെ രക്ഷകനായത്.

Image credits: Getty

കറക്കിയിട്ട് ജഡേജ

പത്തൊമ്പതാം ഓവറില്‍ ജോസ് ബട്‌ലറെയും(0), ടിം ബ്രെസ്നനെയും(2) പുറത്താക്കിയ ജഡേജയുടെ പ്രകടനവും നിര്‍ണായകമായി.

Image credits: Getty

ഒടുവില്‍ അശ്വമേധവുമായി അശ്വിന്‍

അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സും അവസാന പന്തില്‍ ആറ് റണ്‍സും.അവസാന ഓവറില്‍ 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത അശ്വിന്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചു

 

Image credits: Getty

വിരാടിന്‍റെ വിജയാഘോഷം

കിരീടം നേടിയശേഷം വിരാട് കോലി നടത്തിയ വിജയാഘോഷവും ആരാധകരുടെ മനസിലിടം നേടി.

Image credits: Getty
Find Next One