ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ കെന്നിംഗ്ടണ്‍ ഓവലില്‍ തുടക്കമാകുമ്പോള്‍ ഓവലില്‍ മികവ് കാട്ടിയ ഇന്ത്യൻ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
cricket-sports Jul 30 2025
Author: Gopala krishnan Image Credits:ANI
Malayalam
ഓവലിലെ വന്‍മതില്‍
ഇന്ത്യൻ ബാറ്റര്‍മാരില്‍ രാഹുല്‍ ദ്രാവിഡാണ് ഓവലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം. മൂന്ന് ടെസ്റ്റില്‍ നിന്ന് 110.75 ശരാശരിയില്‍ 443 റണ്‍സാണ് ദ്രാവിഡ് ഓവലില്‍ അടിച്ചു കൂട്ടിയത്.
Image credits: x
Malayalam
സച്ചിന്‍ രണ്ടാമത്
ഓവലിലെ റണ്‍വേട്ടയില്‍ ദ്രാവിഡിന് പിന്നിലാണ് സച്ചിന്‍. ഓവലില്‍ കളിച്ച നാലു ടെസ്റ്റില്‍ നിന്ന് 45.33 ശരാശരിയില്‍ 272 റണ്‍സാണ് സച്ചിന്‍റെ സമ്പാദ്യം
Image credits: X/ICC
Malayalam
മൂന്നാമത് രവി ശാസ്ത്രി
മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രിയാണ് ഓവലിലെ ഇന്ത്യൻ റണ്‍വേട്ടക്കാരില്‍ മൂന്നാമത്. കളിച്ച രണ്ട് ടെസ്റ്റില്‍ നിന്ന് 84.33 ശരാശരിയില്‍ 253 റണ്‍സാണ് രവി ശാസ്ത്രി നേടിയത്.
Image credits: Getty
Malayalam
രാഹുല്‍ മോശമല്ല
നിലവിലെ ടീമിലെ താരങ്ങളില്‍ കെ എല്‍ രാഹുലാണ് ഓവലില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം. രണ്ട് ടെസ്റ്റില്‍ നിന്ന് 62.25 ശരാശരിയില്‍ 249 റണ്‍സാണ് രാഹുല്‍ നേടിയത്.
Image credits: google
Malayalam
അഞ്ചാമന്‍ ഗുണ്ടപ്പ
ഓവലില്‍ കളിച്ച മൂന്ന് കളികളില്‍ നിന്ന് 241 റണ്‍സടിച്ച ഗുണ്ടപ്പ വിശ്വനാഥാണ് റണ്‍വേട്ടയില്‍ അഞ്ചാമത്.
Image credits: x/icc
Malayalam
ഇന്ത്യൻ ബാറ്റര്‍മാരുടെ ഇഷ്ട ഗ്രൗണ്ട്
ഇന്ത്യൻ ബാറ്റര്‍മാരില്‍ രോഹിത് ശര്‍മയാണ് അവസാനം ഓവലില്‍ സെഞ്ചുറി നേടിയ താരം. 2021ലായിരുന്നു രോഹിത് ഓവലില്‍ സെഞ്ചുറി നേടിയത്.
Image credits: ANI
Malayalam
വിജയ് മര്‍ച്ചന്‍റ് മുതല്‍ പന്ത് വരെ
വിജയ് മർച്ചന്‍റ്, സുനിൽ ഗവാസ്കർ, രവി ശാസ്ത്രി, കപിൽ ദേവ്, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, കെഎൽ രാഹുൽ, റിഷഭ് പന്ത്, രോഹിത് ശർമ എന്നിവരാണ് ഓവലിൽ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.