Malayalam

ട്രെന്‍ഡ്

സോഷ്യൽ മീഡിയയിൽ വൈറലായി പുതുവത്സരത്തിലെ '12 മുന്തിരി ചലഞ്ച്' അഥവാ '12 Grapes Challenge'. എന്താണ് ഈ ട്രെന്റിന് പിന്നിൽ?

Malayalam

പന്ത്രണ്ട് മുന്തിരികൾ

'ഭാഗ്യത്തിന്റെ പന്ത്രണ്ട് മുന്തിരികൾ' എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിലെ 12 മുന്തിരികളും വരാനിരിക്കുന്ന വർഷത്തിലെ 12 മാസങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

Image credits: Getty
Malayalam

അർദ്ധരാത്രി

പുതുവർഷം പിറക്കുന്ന അർദ്ധരാത്രിയിലാണ് മുന്തിരി കഴിക്കേണ്ടത്. ഓരോ തവണ ക്ലോക്ക് അടിക്കുമ്പോഴും ഓരോ മുന്തിരി വീതം കഴിക്കണം എന്നതാണത്രെ ഇതിന്റെ രീതി.

Image credits: Getty
Malayalam

ഭാഗ്യവും വിജയവും

ഒരു മിനിറ്റിനുള്ളിൽ 12 മുന്തിരികളും കഴിച്ചുതീർക്കാൻ കഴിഞ്ഞാൽ വരാനിരിക്കുന്ന വർഷം മുഴുവൻ ഭാഗ്യവും വിജയവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.

Image credits: Getty
Malayalam

തുടക്കം

സ്പെയിനിലാണ് ഇതിന്റെ തുടക്കം. 1900 -കളുടെ തുടക്കത്തിൽ സ്പെയിനിലെ കർഷകർ മുന്തിരി വിളവെടുപ്പ് കൂടിയപ്പോൾ അതിന്റെ വിൽപ്പന കൂട്ടാനായിട്ടാണ് ഈ ആചാരം പ്രചരിപ്പിച്ചത്.

Image credits: Getty
Malayalam

അലെഡോ

സ്പെയിനിലെ പരമ്പരാഗത രീതിയിൽ 'അലെഡോ' എന്ന ഇനം മുന്തിരിയാണ് ഇതിനായി ഉപയോഗിക്കുന്നത്.

Image credits: Getty
Malayalam

പുതുവർഷം

പുതുവർഷം ഭാ​ഗ്യം നിറഞ്ഞതാവാനും ആ​ഗ്രങ്ങൾ സഫലമാകാനും പ്രണയം സംഭവിക്കാനും ഒക്കെ കൂടി വേണ്ടിയാണ് ആളുകൾ ഈ വൈറൽ ട്രെൻഡ് പിന്തുടരുന്നത്.

Image credits: Getty
Malayalam

വൈറലാണ് ഈ ചലഞ്ച്

ചരിത്രവുമായി ഇതിന് വലിയ ബന്ധമൊന്നുമില്ലെങ്കിലും ഇപ്പോൾ ടിക്ടോക് അടക്കമുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാണ് ഈ 12 പച്ചമുന്തിരി ചലഞ്ച് (12 Grapes Challenge).

Image credits: Getty

വർഷം മുമ്പ് മുങ്ങിയ കപ്പൽ, 8.35 കോടിയുടെ നിധി

തിരുവില്വാമലയിലുമുണ്ടൊരു കളിയാട്ടക്കാലം

ദില്ലിയിലുണ്ട് ടോയ്‍ലെറ്റ് മ്യൂസിയം, ലോകത്തിലെ വിചിത്രമായ മ്യൂസിയം

ബന്ധത്തിലെ പുതുമ പോയോ? പരസ്പരം മടുത്തോ, ഈ നിയമം നിങ്ങൾക്കുള്ളതാണ്