ബിഗ് ബോസ് മലയാളം സീസൺ സെവനിൽ ഏറ്റവും കൂടുതൽ വഴക്കുകൾ നടന്നിരിക്കുന്നത് ഭക്ഷണത്തിന്റെ പേരിലാണ്.
കഴിഞ്ഞ ദിവസവും ഭക്ഷണത്തിന്റെ പേരിൽ നെവിനും അനുമോളും തമ്മിൽ വലിയ വഴക്ക് ഉണ്ടായി.
ഈ സംഭവത്തെ തുടർന്ന് ഇന്നലെ അനുമോൾ ആരോടും മിണ്ടാതെ ഇരിക്കുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
രാത്രി ആര്യനും അക്ബറിനും ഒപ്പം ഭക്ഷണം ഉണ്ടാക്കിയതിന് പിന്നാലെ ആദിലയ്ക്കും നൂറയ്ക്കും വേണ്ടിയും അനുമോൾ ഭക്ഷണം ഉണ്ടാക്കിയിരുന്നു.
ഇത് നെവിൻ വലിയ പ്രശ്നമാക്കുകയും ഭക്ഷണം അനുമോളുടെ കയ്യിൽ നിന്ന് തട്ടിക്കളയുകയും ചെയ്തു.
ഈ സംഭവത്തോടെ ആദിലയും നൂറയും അനുമോളും തമ്മിൽ വഴക്കായി. അനുമോളെ പിന്തുണച്ച് ആദിലയും നൂറയും സംസാരിച്ചില്ല എന്നതാണ് വഴക്കിന് കാരണം.
മൂന്നുപേരും തമ്മിലുള്ള വഴക്ക് ഹൗസിലെ മറ്റ് മത്സരാർത്ഥികൾ ഊതിവീർപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പ്രശ്‍നം പരിഹരിക്കപ്പെട്ട മട്ടാണ് നിലവിലുള്ളത്.
'പട്ടായ ഗേൾസ് എന്നാ സുമ്മാവാ''... പോയിന്റ് നിലകളിൽ മൂന്നാമതായി അനുമോൾ
' നിന്നെ ഞാൻ ചവിട്ടി വെളിയിൽ കളയും'; കട്ടക്കലിപ്പിൽ സാബുമാൻ
'പട്ടായ ഗേൾസ്' ഷാനവാസ് കോംബോ ഒഴിവാക്കുമോ? വാണിംഗ് നൽകി മോഹൻലാൽ
നെവിന് ഏഴിന്റെ പണി കൊടുത്ത് ബിഗ് ബോസ്