ഉണക്കമുന്തിരി കുതിർത്ത വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നാരുകൾ അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിന് എനര്‍ജിയും ഉന്മേഷവും ലഭിക്കാന്‍ സഹായിക്കും.
അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് വിളർച്ചയെ തടയാന്‍ സഹായിക്കും.
വിറ്റാമിന്‍ സി, ബി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
കാത്സ്യവും ബോറോണും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്ക മുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങൾ
പതിവായി മല്ലി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍
ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍
എല്ലാ നട്സും കുതിര്‍ക്കല്ലേ; കാരണമുണ്ട്