Malayalam

പോഷകളുടെ കലവറ

വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.

Malayalam

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.  ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനും ഇവ സഹായിക്കും.

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടാന്‍

ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കാം.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്താന്‍

ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

വിളര്‍ച്ച

അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച തടയാന്‍ ഇവ സഹായിക്കും. 

Image credits: Getty
Malayalam

കരളിന്‍റെ ആരോഗ്യം

കരളിന്‍റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് ജ്യൂസ് പതിവാക്കാം.  കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മര്‍ദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ചര്‍മ്മത്തിന്‍റെ ആരോഗ്യം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.   

Image credits: Getty

മഴക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

പതിവായി വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ...

തളർച്ചയും ക്ഷീണവും പതിവാണോ ; ഈ ഹെൽത്തി ജ്യൂസ് കുടിക്കൂ

പതിവായി പപ്പായ കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...