Malayalam

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ വയറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

Malayalam

ഹൃദയാരോഗ്യം

ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും മറ്റും അടങ്ങിയ പപ്പായ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty
Malayalam

രോഗപ്രതിരോധശേഷി

വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ കലോറി വളരെ കുറവുമാണ്. 

Image credits: Getty
Malayalam

ചര്‍മ്മത്തിന്‍റെ ആരോഗ്യം

വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റാനും സഹായിക്കും. 

Image credits: Getty
Malayalam

തലമുടിയുടെ ആരോഗ്യം

വിറ്റാമിന്‍ എ അടങ്ങിയ പപ്പായ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്. അതിനാല്‍ ഇവ പരമാവധി കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

തലമുടി വളരാന്‍ കഴിക്കാം സിങ്ക് അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങള്‍...

വിറ്റാമിന്‍ 'എ'യുടെ കുറവുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...

പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ എട്ട് പച്ചക്കറികള്‍...