Food
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ വൈറ്റ് ബ്രെഡ് കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും.
കലോറിയും അനാരോഗ്യകമായ കൊഴുപ്പും അടങ്ങിയ പാസ്ത അമിതമായി കഴിക്കുന്നതും ശരീരഭാരം കൂടാന്‍ കാരണമാകും.
പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കൂട്ടാം.
മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളില്‍ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും ഒഴിവാക്കുക.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും വണ്ണം കൂട്ടാം.
കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങളിലെ പഞ്ചസാരയും മറ്റും ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും.
അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ചീസിൽ ധാരാളം കൊഴുപ്പും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.
മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍
രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
പപ്പടം പ്രിയരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ