Food

ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഈ ഭക്ഷണങ്ങളെ തിരിച്ചറിയുക

ക്യാൻസര്‍ സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

സംസ്‌കരിച്ച മാംസം

ഹോട്ട് ഡോഗ്സ്, ബേക്കണ്‍, സോസേജുകള്‍ പോലെയുള്ള സംസ്കരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

Image credits: Getty

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും

പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കോളകളും ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്താം. 

Image credits: Getty

റെഡ് മീറ്റ്

ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതയെ കൂട്ടും.

Image credits: Getty

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയില്‍ പൂരിത കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

മദ്യം

അമിതമായി മദ്യപിക്കുന്നവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. അതിനാല്‍ മദ്യപാനവും കുറയ്ക്കുക. 
 

Image credits: Getty

ക്യാൻസര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍:

കാബേജ്, ബ്രെക്കോളി, കോളിഫ്ലവര്‍, ചീര, നട്സ്, ബെറി പഴങ്ങള്‍, ഫാറ്റി ഫിഷ്, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ക്യാൻസര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

പതിവായി ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍

ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കൂ; അറിയാം ഗുണങ്ങള്‍

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം