Malayalam

രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

സിട്രസ് പഴങ്ങള്‍

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങള്‍ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

Image credits: Getty
Malayalam

വെളുത്തുള്ളി

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ വെളുത്തുള്ളിയും വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 
 

Image credits: Getty
Malayalam

ഇഞ്ചി

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ജലദോഷം, ചുമ, തൊണ്ട വേദന തുടങ്ങിയവയെ തടയാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Image credits: Getty
Malayalam

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ചീര

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. 

Image credits: Getty
Malayalam

ബദാം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.  

Image credits: Getty
Malayalam

തൈര്

പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈരും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കറിവേപ്പില; അറിയാം മറ്റ് ഗുണങ്ങള്‍

പ്രമേഹ രോഗികള്‍ പിസ്ത കഴിക്കുന്നത് നല്ലതാണോ?

ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ, ചെറുപ്പം കാത്തുസൂക്ഷിക്കാം

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍