Malayalam

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ? എങ്കില്‍ ഒഴിവാക്കേണ്ട പഴങ്ങള്‍

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

Malayalam

മാമ്പഴം

100 ഗ്രാം മാമ്പഴത്തില്‍ 60 കലോറിയുണ്ട്. കലോറിയും അമിതമായി മധുരവും അടങ്ങിയിരിക്കുന്നതിനാല്‍ മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ വിഫലമാക്കും.

Image credits: Getty
Malayalam

നേന്ത്രപ്പഴം

നേന്ത്രപ്പഴത്തില്‍ കലോറിയും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 150 കലോറി ഉണ്ട്. അതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേന്ത്രപ്പഴവും അധികം കഴിക്കേണ്ട. 

Image credits: Getty
Malayalam

മുന്തിരി

മുന്തിരിയുടെ കലോറി ഏകദേശം 70 ആണ്. കലോറി കൂടുതലുള്ളതിനാല്‍ മുന്തിരി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലതല്ല. 

Image credits: Getty
Malayalam

ചക്ക

100 ഗ്രാം ചക്കയില്‍ ഏകദേശം 95 കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവ അധികം കഴിക്കേണ്ട. 

Image credits: Getty
Malayalam

പൈനാപ്പിള്‍

അമിതമായി മധുരം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നല്ല പൈനാപ്പിള്‍.  

Image credits: Getty
Malayalam

മാതളം

100 ഗ്രാം മാതളത്തില്‍ 83 കലോറി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും അധികം കഴിക്കേണ്ട. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

Image credits: Getty

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ജിഐ കുറഞ്ഞ പഴങ്ങള്‍

ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, രണ്ട് ആരോഗ്യ പ്രശ്നങ്ങളെ തടയാം

രാവിലെ വെറുംവയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

ഈ വിറ്റാമിന്‍റെ കുറവ് അകാലനരയ്ക്ക് കാരണമാകാം