Malayalam

ദിവസവും ഒരു മുട്ട മുഴുവനായും കഴിച്ചോളൂ, ​കാരണം

മുട്ടയിൽ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുഴുവൻ മുട്ടയും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാകുന്നത് സുരക്ഷിതമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Malayalam

പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമാണ് മുട്ട

മുട്ടകൾ പ്രോട്ടീൻ സമ്പുഷ്ടമായ പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ്. അവ വളർച്ചയെയും പേശികളുടെ വികാസത്തെയും പിന്തുണയ്ക്കുന്നു.

Image credits: Our own
Malayalam

ഓർമ്മശക്തി കൂട്ടാൻ സഹായകമാണ്

മുട്ടയിൽ കോളിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസറ്റൈൽകോളിൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പോഷകമാണ്. അസറ്റൈൽകോളിൻ ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ്.

Image credits: Getty
Malayalam

കണ്ണുകൾക്ക് സംരക്ഷണ പോഷകങ്ങൾ നൽകുന്നു

മുട്ട പതിവായി കഴിക്കുന്നത് കണ്ണുകൾക്ക് സംരക്ഷണ പോഷകങ്ങൾ നൽകുന്നു. മുട്ടയുടെ മഞ്ഞക്കരുവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

മുടി, ചർമ്മം, നഖങ്ങൾ എന്നിവയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു

മുട്ടയിൽ സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. മുടി, ചർമ്മം, നഖങ്ങൾ എന്നിവയ്ക്ക് അത്യാവശ്യമായ പ്രോട്ടീൻ ആയ കെരാറ്റിൻ ഉത്പാദിപ്പിക്കാൻ മുട്ട ശരീരത്തെ സഹായിക്കുന്നു.

Image credits: social media
Malayalam

വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്

മുട്ടയുടെ വെള്ളയുമായി താരതമ്യപ്പെടുത്തുമ്പോൾ മഞ്ഞക്കരു കൂടുതൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ നൽകുന്നു.

Image credits: freepik
Malayalam

മുട്ടയിൽ കലോറി കുറവാണ്

മുട്ട ശരീരഭാരം കുറയ്ക്കാൻ ഉത്തമവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ്, കാരണം അവയിൽ കലോറി കുറവാണ് (

Image credits: social media
Malayalam

പ്രതിരോധശേഷി കൂട്ടുന്നു

പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന പോഷകങ്ങളായ പ്രോട്ടീൻ, സെലിനിയം, വിറ്റാമിനുകൾ എ, ഡി, ബി 12 എന്നിവ അടങ്ങിയിട്ടുണ്ട്.

Image credits: freepik
Malayalam

ചർമ്മത്തെ സംരക്ഷിക്കും

മുട്ടയിലെ ഉയർന്ന ആൽബുമിൻ പ്രോട്ടീൻ ചർമ്മത്തിന് ആഴത്തിലുള്ള ജലാംശവും പോഷണവും നൽകുന്നു.

Image credits: freepik
Malayalam

കരളിനെ സംരക്ഷിക്കും

പ്രോട്ടീനും കോളിനും അടങ്ങിയ മുട്ട കരളിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ്. കാരണം ഇവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.

Image credits: pexels

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, കാരണം

മധുരക്കിഴങ്ങ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

പനീർ ഫാനാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചോളൂ, ​ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെ