Malayalam

പ്രമേഹ രോഗികള്‍ക്ക് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

ബ്രൌണ്‍ റൈസ്

ബ്രൌണ്‍ റൈസ് അഥവാ ചുവന്ന അരിയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക ചുവന്ന അരിയില്‍ കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കാം. 
 

Image credits: Getty
Malayalam

ബാര്‍ലി

ഫൈബര്‍ അടങ്ങിയ ബാര്‍ലി കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ക്വിനോവ

ക്വിനോവയില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ ചോറിന് പകരം  കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.   
 

Image credits: Getty
Malayalam

കോളിഫ്ലവര്‍ റൈസ്

കലോറിയും കാര്‍ബോയും കുറവുള്ള കോളിഫ്ലവര്‍ റൈസില്‍ നാരുകള്‍ ഉള്ളതിനാല്‍ ഇവ പ്രമേഹരോഗികള്‍ക്ക് കഴിക്കാം.    
 

Image credits: Getty
Malayalam

ഓട്സ്

ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ഇവ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ചീര സൂപ്പ്

ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര കൊണ്ടുള്ള സൂപ്പ് ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 
 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

Image credits: Getty

സിങ്കിന്‍റെ കുറവുണ്ടോ? എങ്കില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

യൂറിക് ആസിഡ് കൂടുതലാണോ? കഴിക്കാം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും

തൈറോയ്ഡ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍