Malayalam

വൃക്ക രോഗങ്ങളെ തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വൃക്കകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

കോളിഫ്ലവര്‍

പൊട്ടാസ്യം കുറവും ഫോസ്ഫറസ്, നാരുകള്‍, വിറ്റാമിന്‍ സി, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയതുമായ കോളിഫ്ലവര്‍ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

റെഡ് ബെല്‍ പെപ്പര്‍

ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവും വിറ്റാമിന്‍ എ, സി, ബി6 എന്നിവ അടങ്ങിയതുമാണ്. ഇവ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്.

Image credits: Getty
Malayalam

ബ്ലൂബെറി

പൊട്ടാസ്യം വളരെ കുറവും ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയതുമായ ബ്ലൂബെറിയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ഇവ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty
Malayalam

മുട്ടയുടെ വെള്ള

പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ടയുടെ വെള്ളയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഒലീവ് ഓയില്‍

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഒലീവ് ഓയിലും വൃക്കകള്‍ക്ക് നല്ലതാണ്.

Image credits: Getty
Malayalam

മഞ്ഞള്‍

മഞ്ഞളിലെ കുര്‍കുമിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Image credits: Getty

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കാവുന്ന ഭക്ഷണങ്ങള്‍

ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ഓട്സ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍