കരളിനെ ശുദ്ധീകരിക്കുകയും വിഷവിമുക്തമാക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പതിവായി കോഫി കുടിക്കുന്നത് കരള്‍ രോഗങ്ങളെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഗ്രീന്‍ ടീ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
കരളിന്‍റെ ആരോഗ്യത്തിനായി ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സൾഫർ കരളിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതും കുര്‍ക്കുമിന്‍ അടങ്ങിയതുമായ മഞ്ഞള്‍ കരളിലെ കൊഴുപ്പിനെ പുറംതള്ളാനും കരളിനെ ഡീറ്റോക്സ് ചെയ്യാനും സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
നിങ്ങളുടെ കുടലിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന മോശം ശീലങ്ങൾ
ഈ ഭക്ഷണങ്ങൾ വൃക്ക തകരാറുകൾക്ക് കാരണമാകും
കരളിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികള്‍