Malayalam

ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം.

Malayalam

ചീര

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കും.

Image credits: Getty
Malayalam

ബ്രൊക്കോളി

നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

Image credits: social media
Malayalam

പാവയ്ക്ക

പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty
Malayalam

മുരിങ്ങയില

നാരുകള്‍ അടങ്ങിയ മുരിങ്ങയില കഴിക്കുന്നതും കരളിന് നല്ലതാണ്.

Image credits: Getty
Malayalam

ബീറ്റ്റൂട്ട്

നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഇവ കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: Getty
Malayalam

കോളിഫ്ലവര്‍

വിറ്റാമിൻ സി, ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് കോളിഫ്ലവര്‍.

Image credits: Getty
Malayalam

കാബേജ്

വിറ്റാമിന്‍ എ, ബി2, സി, കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവ അടങ്ങിയ കാബേജ് കരളിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

Image credits: Getty

മധുരക്കിഴങ്ങിന്റെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയ പഴങ്ങള്‍

ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍