Football

വിശദീകരണവുമായി സ്റ്റിമാക്

സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ- പാക് മത്സരത്തിനിടെ ചുവപ്പു കാര്‍ഡ് ലഭിച്ചതില്‍ വിശദീകരണവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്.

Image credits: Getty

ടീമിനായി എന്തും ചെയ്യും

ഫുട്ബോള്‍ എന്നത് ഒരു വികാരമാണെന്നും പ്രത്യേകിച്ചും രാജ്യത്തിനായി കളിക്കുമ്പോഴെന്നും സ്റ്റിമാക്ക്.

 

Image credits: Getty

എന്നെ വെറുക്കാം അല്ലെങ്കില്‍ സ്നേഹിക്കാം

ഇന്നലെ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ നടന്ന സംഭവങ്ങളില്‍ നിങ്ങള്‍ക്കെന്നെ വെറുക്കുകയോ സ്നേഹിക്കുകയോ ആവാം.

Image credits: Getty

വേണ്ടിവന്നാല്‍ ഇനിയുമത് ചെയ്യും

എന്നാല്‍ ടീമിന് വേണ്ടിവന്നാല്‍ ഗ്രൗണ്ടിലെ നീതികരിക്കാനാവാത്ത തീരുമാനങ്ങള്‍ക്കെതിരെ എന്‍റെ  കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ വീണ്ടും ഇതുപോലെ ചെയ്യും.

Image credits: Twitter/Getty

ത്രോ ബോളിലെ തര്‍ക്കം

ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴായിരുന്നു ത്രോ ബോളുമായി ബന്ധപ്പെട്ട തര്‍ക്കം ഇന്ത്യാ-പാക് താരങ്ങളുടെ കൈയാങ്കളിയിലേക്ക് എത്തിയത്.

 

Image credits: Twitter

തട്ടിക്കളഞ്ഞ് സ്റ്റിമാക്

പാക് താരത്തിന്‍റെ കാലില്‍ തട്ടി പുറത്തുപോയ പന്ത് എടുത്ത് പാക് താരം ത്രോ ചെയ്യാനൊരുങ്ങവെ സ്റ്റിമാക്ക് പന്ത് തട്ടിയെടുത്ത് കൈക്കലാക്കുകയായിരുന്നു.

Image credits: Twitter

അത് ഇന്ത്യക്ക് കിട്ടേണ്ട ത്രോ

ഇന്ത്യക്ക് അനുകൂലമായ ത്രോയാണെന്ന് പറഞ്ഞായിരുന്നു സ്റ്റിമാക്ക് പാക് താരത്തിന്‍റെ കൈയില്‍ നിന്ന് പന്ത് തട്ടിയെടുത്തത്. ഇതോടെ പാക് താരങ്ങള്‍ കൂട്ടത്തോടെ സ്റ്റിമാക്കാിനെ പൊതിഞ്ഞു.

Image credits: Twitter

അടിപൊട്ടിയില്ല

റഫറിമാര്‍ ഇടപെട്ട് രംഗം ശാന്താമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ താരങ്ങളും ഓടിയെത്തി. ഇതോടെ താരങ്ങള്‍ തമ്മിലും ഉന്തു തള്ളുമായി.

 

Image credits: Twitter

പക്ഷെ കോച്ച് പുറത്തായി

പന്ത് തട്ടിയെടുത്ത സംഭവത്തില്‍ സ്റ്റിമാക്കിന് റഫറി ചുവപ്പു കാര്‍ഡ് കാട്ടിയതോടെ രണ്ടാം പകുതിയില്‍ ടച്ച് ലൈനില്‍ കോച്ചിന്‍റെ സാന്നിധ്യമില്ലാതെയാണ് ഇന്ത്യ കളിച്ചത്.

Image credits: Twitter

ഛേത്രി ട്രിക്കില്‍ ഇന്ത്യ

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. ഉദാന്ത സിംഗിന്‍റെ വകയായിരുന്നു ഇന്ത്യയുടെ നാലാം ഗോള്‍.

Image credits: Twitter
Find Next One