ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്ന് വിദഗ്ധർ പറയുന്നു.
health Mar 01 2025
Author: Web Desk Image Credits:Getty
Malayalam
അമിതമായി കഴിക്കാതെ നോക്കുക
പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ ചിലത് അമിത അളവിൽ കഴിക്കുന്നത് ശരീരഭാരം കൂടുക, ദഹന പ്രശ്നങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
Image credits: Getty
Malayalam
അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ല
ഈ ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതൊക്കെയാണ്. എന്നാൽ അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ല. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
നട്സ്
വിവിധ നട്സുകൾ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ്. എന്നാൽ നട്സ് അമിതമായി കഴിക്കുന്നത് നല്ലതല്ല. കാരണം ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
Image credits: Getty
Malayalam
അവാക്കാഡോ
അവാക്കാഡോയിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്. അമിതമായി അവാക്കാഡോ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. സമീകൃതാഹാരത്തിന് ഒരു നേരം ഏകദേശം പകുതി അവാക്കാഡോ മതിയാകും.
Image credits: Getty
Malayalam
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് അമിതമായി കഴിച്ചാൽ പ്രശ്നമാണ്. അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.
Image credits: Getty
Malayalam
പഴങ്ങൾ
പഴങ്ങളിൽ വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ടെങ്കിലും അവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുക ചെയ്യും.
Image credits: Getty
Malayalam
ഒലീവ് ഓയില്‍
ഒലിവ് ഓയിലിന്റെ അമിതമായ ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കും. ഇത് സാലഡുകളിൽ ചെറിയ അളവിൽ ചേർക്കുകയോ മിതമായ അളവിൽ പാചകം ചെയ്യാൻ ഉപയോഗിക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും.
Image credits: Getty
Malayalam
ചിയ സീഡും ഫ്ളാക്സ് സീഡും
ചിയ സീഡും ഫ്ളാക്സ് സീഡും അമിതമായി കഴിക്കുന്നത് വയറുവേദന, ഗ്യാസ്, ദഹനസംബന്ധമായ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.