കാത്സ്യത്തിന്റെ കുറവുണ്ടോ? പാലിന് പകരം ഇവ കഴിക്കാം
മനുഷ്യ ശരീരത്തെ രൂപപ്പെടുത്തുന്നതില്‍ പ്രോട്ടീനൊപ്പം തന്നെ പ്രധാന പങ്കു വഹിക്കുന്ന ഒരു ഘടകമാണ് കാല്‍സ്യം.
പല്ലിനും അസ്ഥികള്‍ക്കും ഹൃദയാരോഗ്യത്തിനും പേശികളുടെ പ്രവര്‍ത്തനത്തിനും എല്ലാം പ്രധാനപ്പെട്ട പോഷകമാണ് കാത്സ്യം.
പാല് പോലെ തന്നെ ആരോഗ്യകരമായ കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളെ കുറിച്ച് കൂറിച്ചാണ് ഇനി പറയുന്നത്.
100 ഗ്രാം ഓറഞ്ചിൽ 43 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ, ഓറഞ്ച് കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെയും അസ്ഥികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. അര കപ്പ് അത്തിപ്പഴത്തിൽ ഏകദേശം 180 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.
കിവിപ്പഴം കാൽസ്യം അടങ്ങിയ പഴങ്ങളിൽ ഒന്നാണ്. വിറ്റാമിൻ സിയുടെ സാന്നിധ്യം കാരണം ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെയും കൊളാജൻ ഉൽപാദനത്തെയും സഹായിക്കും.
100 ഗ്രാം പപ്പായയിൽ ഏകദേശം 30 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും പപ്പായ സഹായകമാണ്.
കാൽസ്യം സമ്പുഷ്ടമായ പഴങ്ങളിലൊന്നാണ് ബ്ലാക്ക്‌ബെറി. അര കപ്പ് ബ്ലാക്ക്‌ബെറിയിൽ ഏകദേശം 42 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ എ, നാരുകൾ, പൊട്ടാസ്യം എന്നിവ ആപ്രിക്കോട്ടിൽ അടങ്ങിയിട്ടുണ്ട്. ഒരു ആപ്രിക്കോട്ടിൽ 13 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.
റോസ് മേരി ഓയിൽ മുടികൊഴിച്ചിലുണ്ടാക്കുമോ?
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ഉയർന്ന യൂറിക് ആസിഡിന്‍റെ രാത്രി കാണുന്ന ലക്ഷണങ്ങള്‍
ഈ ഏഴ് ഭക്ഷണങ്ങൾ കരളിനെ നശിപ്പിക്കും