കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്. കൊളസ്ട്രോൾ ശരീരത്തിലെ നിരവധി സുപ്രധാന പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.
health Oct 17 2025
Author: Resmi Sreekumar Image Credits:Getty
Malayalam
രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്
രണ്ട് തരം കൊളസ്ട്രോൾ ഉണ്ട് - എൽഡിഎൽ, എച്ച്ഡിഎൽ. എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞുകൂടുകയും അവയെ ഇടുങ്ങിയതാക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
Image credits: Getty
Malayalam
എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ
എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ രക്തപ്രവാഹത്തിൽ നിന്ന് എൽഡിഎൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു.
Image credits: Getty
Malayalam
കൊളസ്ട്രോൾ പൂർണ്ണമായും ഒഴിവാക്കുകയല്ല വേണ്ടത്
എൽഡിഎല്ലും എച്ച്ഡിഎല്ലും തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് വേണ്ടതെന്ന് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഖുഷ്മ ഷാ പറയുന്നു.
Image credits: Getty
Malayalam
മുട്ടയിലെ കൊളസ്ട്രോൾ ദോഷം ചെയ്യില്ല
മിതമായ അളവിൽ കഴിച്ചാൽ മുട്ട, പോഷക സമ്പന്നവും ഹൃദയാരോഗ്യമേകുന്നതുമായ ഒരു ഭക്ഷണമാണ് എന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
Image credits: Getty
Malayalam
ദിവസവും ഒരു മുട്ട കഴിക്കാം
ഒരു ദിവസം ഒരു മുട്ട കഴിക്കുന്നവർക്ക് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറവാണെന്ന് 2018-ൽ ജേണൽ ഓഫ് ഹാർട്ട് ഇൻ ചൈനയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.
Image credits: Getty
Malayalam
കണ്ണിന്റെ ആരോഗ്യം
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും മുട്ടകൾ നൽകുന്നു.