വളരെ പെട്ടെന്ന് ഭാരം കൂടുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ
health May 19 2025
Author: Web Desk Image Credits:Getty
Malayalam
ഹോർമോൺ അസന്തുലിതാവസ്ഥ
ഹൈപ്പോതൈറോയിഡിസം, ഇൻസുലിൻ, ഈസ്ട്രജൻ അല്ലെങ്കിൽ കോർട്ടിസോൾ എന്നിവയിലെ അസന്തുലിതാവസ്ഥ പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
Image credits: Getty
Malayalam
വെള്ളം കെട്ടിനിൽക്കുന്നത്
ഫ്ലൂയിഡ് അടിഞ്ഞുകൂടുന്നത് അല്ലെങ്കിൽ വയറു വീർക്കുന്നത് രാത്രിയിൽ ഭാരം കൂടുതലായി തോന്നാൻ കാരണമാകും. ഇത് പലപ്പോഴും ഉയർന്ന സോഡിയം ഉപഭോഗം, ചില മരുന്നുകൾ എന്നിവ മൂലമാണ് സംഭവിക്കുന്നത്.
Image credits: Getty
Malayalam
സമ്മർദ്ദം
ഉയർന്ന കോർട്ടിസോളിന്റെ അളവ് വിശപ്പ് വർദ്ധിപ്പിക്കുകയും ശരീരഭാരം ഗണ്യമായി വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു.
Image credits: Getty
Malayalam
ഉറക്കക്കുറവ്
ഉറക്കക്കുറവ് ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ വിശപ്പ് ഹോർമോണുകളെ ബാധിക്കുന്നു. ഇത് ഭക്ഷണം കഴിച്ചതിനുശേഷം അമിത വിശപ്പിന് ഇടയാക്കും.
Image credits: Getty
Malayalam
മരുന്നുകൾ
ആന്റീഡിപ്രസന്റുകൾ, സ്റ്റിറോയിഡുകൾ, ആന്റി സൈക്കോട്ടിക്കുകൾ, ഗർഭനിരോധന ഗുളികകൾ എന്നിവയുൾപ്പെടെയുള്ള ചില മരുന്നുകൾ വേഗത്തിൽ ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകും.
Image credits: Getty
Malayalam
പിസിഒഎസ്
പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഹോർമോൺ തകരാറാണ് പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം). ഇത് ശരീരത്തിൽ കൂടുതൽ കൊഴുപ്പ് സംഭരിക്കാൻ കാരണമാകുന്നു.
Image credits: Image: Freepik
Malayalam
ഐബിഎസ്
ഐബിഎസ്, മലബന്ധം, അല്ലെങ്കിൽ കുടൽ വീക്കം തുടങ്ങിയ അവസ്ഥകൾ വയറു വീർക്കുന്നതിനും ശരീരഭാരം വർദ്ധിക്കുന്നതിലേക്കും നയിക്കും കാരണമാകും.