Malayalam

പ്രോസ്റ്റേറ്റ് ക്യാൻസർ

പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അ​വ​ഗണിക്കരുത്
 

Malayalam

എന്താണ് പ്രോസ്റ്റേറ്റ് ക്യാൻസർ?

പുരുഷന്മാരിൽ കൂടുതൽ കണ്ടു വരുന്ന അർബുദബാധകളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്. 

Image credits: Getty
Malayalam

പ്രോസ്റ്റേറ്റ് ക്യാൻസര്‍

ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ കണ്ടേക്കില്ല എന്നതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാൻസര്‍ വൈകി കണ്ടെത്തുന്നത് സാധാരണമാണ്. 
 

Image credits: others
Malayalam

പ്രോസ്റ്റേറ്റ് ഗ്രന്ഥി

സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. 

Image credits: others
Malayalam

പ്രോസ്റ്റേറ്റ് ക്യാൻസർ

പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാം. 45 വയസ്സിന് താഴെയുള്ള പുരുഷന്മാരെയാണ് ഈ ക്യാൻസർ കൂടുതലും ബാധിക്കുന്നത്. 

Image credits: Getty
Malayalam

പ്രോസ്റ്റേറ്റ് ക്യാൻസർ

പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടുന്നു. 

Image credits: Getty
Malayalam

മലാശയ ഭാ​ഗത്ത് വേദന

മലാശയത്തിലെ സമ്മർദ്ദം, മലാശയ ഭാ​ഗത്ത് വേദന,  വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം. 

Image credits: others
Malayalam

ലക്ഷണങ്ങൾ

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്.
 

Image credits: Getty

പ്രമേഹരോ​ഗികൾ കഴിക്കേണ്ട ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ

ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

ക്യാൻസറിനെ പ്രതിരോധിക്കാൻ ശീലമാക്കാം 6 ഭക്ഷണങ്ങൾ

ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ