രാവിലെ ഉണരുമ്പോൾ ഈ പ്രശ്നങ്ങളുണ്ടോ? ബ്ലഡ് ഷുഗർ അളവ് കൂടിയതിന്റെതാകാം
health Apr 10 2025
Author: Web Desk Image Credits:Freepik
Malayalam
പ്രമേഹം
രക്തത്തിൽ പഞ്ചസാരുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഹൃദ്രോഗം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയ്ക്ക് കാരണമാകും.
Image credits: Getty
Malayalam
ബ്ലഡ് ഷുഗര്‍
ബ്ലഡ് ഷുഗറിന്റെ അളവ് കൂടിയാൽ രാവിലെ തന്നെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
ഛർദ്ദി
രാവിലെ എഴുന്നേൽക്കുമ്പോൾ ഛർദ്ദിക്കാൻ തോന്നുന്നതാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്.
Image credits: Freepik
Malayalam
മങ്ങിയ കാഴ്ച
മങ്ങിയ കാഴ്ചയാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. ഉയർന്ന രക്തത്തിലെ പഞ്ചസാര കാഴ്ചശക്തിയെ ബാധിക്കാം. കണ്ണിലെ വേദന, ചുവപ്പ്, പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക തുടങ്ങിയവമാണ് മറ്റൊരു ലക്ഷണം.
Image credits: Getty
Malayalam
ക്ഷീണം, തളര്‍ച്ച
ക്ഷീണമാണ് മറ്റൊരു ലക്ഷണം. തുടർച്ചയായ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു. ഇത് അമിത ക്ഷീണത്തിന് കാരണമാകും.
Image credits: Getty
Malayalam
മെെഗ്രേയ്ൻ
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തലവേദന അനുഭവപ്പെടുന്നത് ബ്ലഡ് ഷുഗർ അളവ് കൂടിയതിന്റെയാകാം
Image credits: Getty
Malayalam
വായ വരണ്ടതാവുക
രാവിലെ എഴുന്നേൽക്കുമ്പോൾ വായ വരണ്ടതായി അനുഭവപ്പെടുന്നതും ബ്ലഡ് ഷുഗർ അളവ് കൂടിയതിന്റെ ലക്ഷണമായി സൂചിപ്പിക്കുന്നു.
Image credits: Getty
Malayalam
ഇടയ്ക്കിടെ മൂത്രമൊഴിക്കുക
ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതും ഉയർന്ന രക്തത്തിലെ പഞ്ചസാരയെ സൂചിപ്പിക്കാം. നിങ്ങൾക്ക് പ്രമേഹമില്ലെന്ന് ഉറപ്പാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.