Malayalam

സ്ട്രെസ്

എപ്പോഴും സ്ട്രെസ് അനുഭവിക്കുന്നവരില്‍ 'കോര്‍ട്ടിസോള്‍' ഹോര്‍മോണ്‍ കൂടുതലായി കാണും. ഇത് നമ്മുടെ സൗന്ദര്യത്തെ മോശമായി ബാധിക്കുന്നു

Malayalam

മാനസികാരോഗ്യം

മാനസികാരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധയില്ലെങ്കിലും അത് പെട്ടെന്ന് ചര്‍മ്മത്തില്‍ പ്രതിഫലിക്കുകയും പ്രായം തോന്നിക്കുകയും ചെയ്യാം. മാനസികസന്തോഷമാണ് ഇതിന് പ്രതിവിധി

Image credits: Getty
Malayalam

ഉറക്കം

പതിവായി ഉറക്കം ലഭിക്കുന്നില്ല, സുഖകരമായി ഉറങ്ങുന്നില്ല എങ്കില്‍ അതും ചര്‍മ്മത്തിന്‍റെ അഴരും ഓജസും കെടുത്തും. ഇതും പ്രായക്കൂടുതല്‍ തോന്നിക്കാൻ കാരണമാകും

Image credits: Getty
Malayalam

വെയില്‍

അധികസമയം വെയിലേല്‍ക്കുന്നതും ചര്‍മ്മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിക്കാം. സണ്‍സ്ക്രീൻ, സണ്‍ഗ്ലാസ്, കുട എന്നിവയുടെ ഉപയോഗം ഏറെ നല്ലതാണ്

Image credits: Getty
Malayalam

പുകവലി

പുകവലിക്കുന്നവരിലും പെട്ടെന്ന് പ്രായക്കൂടുതല്‍ തോന്നാം. കാരണം ചര്‍മ്മത്തിന്‍റെ ഭംഗിക്കും ആരോഗ്യത്തിനുമാവശ്യമായ  കൊളാജെൻ പ്രോട്ടീനെയാണ് പുകവലി ബാധിക്കുന്നത്

Image credits: Getty
Malayalam

ഭക്ഷണം

അനാരോഗ്യകരമായ ഭക്ഷണരീതിയാണ് നാം പിന്തുടരുന്നതെങ്കില്‍ അതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യാം. ആവശ്യത്തിന് വെള്ളവും ഉറപ്പുവരുത്തുക

Image credits: Getty
Malayalam

വ്യായാമമില്ലായ്മ

കായികാധ്വാനമോ വ്യായാമമോ ഒന്നുമില്ലാതെ തുടരുന്ന അലസജീവിതവും പ്രായക്കൂടുതല്‍ തോന്നിക്കുന്നതിന് വളരെയധികം കാരണമാകും

Image credits: Getty
Malayalam

സ്കിൻ കെയര്‍

ചര്‍മ്മത്തെ ഒരു രീതിയിലും പരിപാലിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്ത രീതിയും പ്രായക്കൂടുതല്‍ തോന്നിക്കാൻ കാരണമായി വരും

Image credits: Getty

ഉറക്കം ശരിയാകുന്നില്ലെങ്കില്‍ ശരീരത്തില്‍ കാണുന്ന ലക്ഷണങ്ങള്‍

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, അസിഡിറ്റി ഉണ്ടാക്കാം

പാലില്‍ കുതിര്‍ത്ത ബദാം പതിവാക്കൂ; എന്തെല്ലാം ഗുണമുണ്ടെന്നറിയാമോ?

വളര്‍ത്തുനായ്ക്കള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കുള്ള ആരോഗ്യപരമായ ഗുണങ്ങള്‍