ഹൈപ്പോതൈറോയ്‌ഡിസം ഉള്ളവര്‍ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങള്‍
തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.
ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കുന്നതിന് മരുന്നുകൾ മാത്രമല്ല ഭക്ഷണക്രമവും പ്രധാന പങ്കാണ് വഹിക്കുന്നത്.
ഹൈപ്പോതൈറോയ്‌ഡിസം ഉള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
സോയയും സോയ മിൽക്കുമൊക്കെ ഐസോഫ്ലാവോനെസ് (isoflavones) ധാരാളമായി അടങ്ങിയതാണ്. ഇത് ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
കഫീൻ അടങ്ങിയ പാനീയങ്ങൾ തെെറോയ്ഡ് രോഗികൾ ഒഴിവാക്കുക. ചായ, കാപ്പി, മറ്റ് എനർജി ഡ്രിങ്കുകൾ എന്നിവ ദഹനവ്യവസ്ഥയിൽ തൈറോയ്‌ഡ് ഹോർമോണിന്റെ ആഗിരണം തടയുന്നു.
കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ഗോയിട്രോജൻസ് സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്‌ഡിന്റെ പ്രവർത്തനത്തെ ബാധിക്കും.
സംസ്ക്കരിച്ച മാംസം, ചിപ്സ് തുടങ്ങിയവയിൽ ഉപ്പും മധുരവും എണ്ണയും വലിയ തോതിലാണ് അടങ്ങിയിരിക്കുന്നത്. ഇവ ഒഴിവാക്കണം.
മദ്യം ശരീരത്തിലെ തൈറോയ്‌ഡ് ഹോർമോൺ നിലയെയും തൈറോയ്‌ഡ് ഗ്രന്ഥി ഹോർമോൺ ഉത്‌പാദിപ്പിക്കുന്നതിന്റെ കഴിവിനെയും ബാധിക്കും.
എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? എങ്കിൽ കാരണങ്ങൾ ഇതാകാം
നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ലഘുഭക്ഷണങ്ങൾ
ഈ ആറ് ശീലങ്ങൾ അമിതമായ മുടികൊഴിച്ചിലിന് ഇടയാക്കും
തണുപ്പ് കാലത്ത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ടത്...