Health

അമിതവണ്ണം

അമിതവണ്ണം പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്. ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളെ കുറിച്ചറിയാം...
 

Image credits: Getty

ആപ്പിൾ

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് തടി കുറയ്ക്കാനും വയറ് വിശപ്പ് കുറയ്ക്കാനും സഹായിക്കും. ആപ്പിളിൽ നാരുകൾ, ഫ്‌ളേവനോയിഡുകൾ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പൈനാപ്പിൾ

പൈനാപ്പിൾ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. പൈനാപ്പിളിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

തണ്ണിമത്തൻ

തണ്ണിമത്തനിൽ ധാരാളം ജലാംശം ഉണ്ട്, ഏകദേശം 94%. കലോറി കുറഞ്ഞ പഴമാണ് തണ്ണിമത്തൻ.  
 

Image credits: Getty

ഓറഞ്ച്

കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള പഴമാണ് ഓറഞ്ച്. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് ഓറഞ്ച്.

Image credits: Getty

സ്‌ട്രോബെറി

സ്‌ട്രോബെറി വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായകമാണ്. 100 ഗ്രാം സ്ട്രോബെറിയിൽ 32 കലോറിയും 2 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

പേരയ്ക്ക

പേരയ്ക്കയിൽ പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ പേരയ്ക്ക സഹായിക്കുന്നു.

Image credits: Getty
Find Next One