Malayalam

വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങള്‍

വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത്

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കകളെ ബാധിക്കാം. വെള്ളം ധാരാളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഉപ്പിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം

ഉപ്പിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും. അതിനാല്‍ ഭക്ഷണത്തില്‍ ഉപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക. 

Image credits: Getty
Malayalam

സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം

സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം വൃക്കകളെ ബാധിക്കാം. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. 

Image credits: Getty
Malayalam

മൂത്രമൊഴിക്കാനുള്ള തോന്നല്‍ അവഗണിക്കുന്നത്

മൂത്രമൊഴിക്കാനുള്ള തോന്നലിനെ അവഗണിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കാം. 
 

Image credits: Getty
Malayalam

അമിത പുകവലി

പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു.  
 

Image credits: Getty
Malayalam

മദ്യപാനം

മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty
Malayalam

വ്യായാമക്കുറവ്

വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.  

Image credits: Getty

സ്ട്രെസ് വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ?

തണുപ്പുകാലത്ത് സന്ധിവാതം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ നിശബ്ദ സൂചനകളെ തിരിച്ചറിയാം

വിണ്ടു കീറിയ പാദങ്ങൾ മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ