തണ്ണിമത്തൻ വിത്തിന്റെ അതിശയിപ്പിക്കുന്ന ഏഴ് ഗുണങ്ങൾ
തണ്ണിമത്തൻ വിത്തുളിൽ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെയിരിക്കാൻ സഹായിക്കും.
തണ്ണിമത്തൻ വിത്തുകൾ തലച്ചോറിന്റെ ആരോഗ്യത്തെയും സഹായിക്കും. ഓർമ്മശക്തി കൂട്ടാൻ മികച്ചതാണ് തണ്ണിമത്തൻ വിത്ത്.
തണ്ണിമത്തൻ വിത്തുകളിലെ പ്രോട്ടീനുകൾ, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ് എന്നിവ മുടിയുടെ വളർച്ചയ്ക്കും കരുത്തിനും സഹായിക്കുന്നു.
തണ്ണിമത്തൻ വിത്ത് മുടി പൊട്ടുന്നത് തടയാനും തലയോട്ടി ആരോഗ്യത്തോടെ നിലനിർത്താനും കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടിക്ക് സഹായകമാണ്.
തണ്ണിമത്തൻ വിത്ത് പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ പമ്പിംഗ് നന്നായി നിലനിർത്താനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാനും സഹായിക്കും.
തണ്ണിമത്തൻ വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് സഹായിക്കുന്നു.
തണ്ണിമത്തൻ വിത്തുകളിലെ മഗ്നീഷ്യവും മറ്റ് പോഷകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന എട്ട് ഭക്ഷണങ്ങൾ
പതിവായി ചിയ സീഡ് കഴിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ അറിഞ്ഞിരിക്കൂ
ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കോളറയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ