യൂറിക് ആസിഡ് കൂടിയാല്‍ രാത്രിയില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
രാത്രി നിങ്ങളുടെ ശരീരത്തിലെ താപനില കുറയുകയും കാൽവിരലുകൾ, കണങ്കാലുകൾ തണുക്കുകയും ചെയ്യുന്നത് ചിലപ്പോള്‍ യൂറിക് ആസിഡിന്‍റെ ലക്ഷണമാകാം.
കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ, കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, നീര് എന്നിവയും യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങളാകാം.
മുട്ടിലെ നീര്, മുട്ടുവേദന, മരവിപ്പ് തുടങ്ങിയവ യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍ ആകാം.
സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദനയും യൂറിക് ആസിഡിന്‍റെ സൂചനയാകാം.
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാല്‍ ചിലരില്‍ രാത്രി കടുത്ത പനിയും ഉറക്കക്കുറവും ഉണ്ടാകാം.
രാത്രി കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ പോവുക, ദുര്‍ഗന്ധമുള്ള മൂത്രം തുടങ്ങിയവയും യൂറിക് ആസിഡ് കൂടിയാല്‍ കാണപ്പെടാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
വൃക്കകളെ കാക്കാൻ നിർബന്ധമായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ, കാരണം
കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കൊളസ്ട്രോള്‍ എന്ന 'വില്ലന്‍'; ശരീരം കാണിക്കുന്ന സൂചനകളെ അവഗണിക്കേണ്ട