ഹൃദയത്തെ സംരക്ഷിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. തെറ്റായ ഭക്ഷണക്രമം, സ്ട്രെസ്, വ്യായാമമില്ലായ്മ എന്നിവയെല്ലാം ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുന്നു.
ഹൃദയത്തെ സംരക്ഷിക്കാൻ ജീവിതശെെലിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ..
ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായകമാണ്. നടത്തം, സെെക്ലിംഗ്, നീന്തൽ എന്നിവയെല്ലാം ഹൃദ്രോഗ സാധ്യത കുറയ്ക്കും.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നിവ ഹൃദയത്തെ സംരക്ഷിക്കും.
സംസ്കരിച്ച ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണക്രമം പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്ക് ഇടയാക്കും.
അമിതമായ മദ്യപാനം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ക്രമരഹിതമായ ഹൃദയമിടിപ്പിനും ഇടയാക്കും..
പുകവലി രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറയ്ക്കുകയും കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടാം.
ദിവസം ആവശ്യത്തിന് വെള്ളം കുടിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടയുന്നു. നിർജ്ജലീകരണം ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയാഘാതത്തിനും കാരണമാകും.
ഉറക്കമില്ലായ്മ ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നിവയുടെ ഉയർന്ന അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുക.
വർഷത്തിലൊരിക്കൽ എങ്കിലും പതിവായി പരിശോധനകൾ നടത്തുക. ഇത് ബിപി, കൊളസ്ട്രോൾ, പ്രമേഹം എന്നിവയെ നേരത്തെ കണ്ടെത്താൻ സഹായിക്കും.
ബിപി നിയന്ത്രിക്കുന്നതിന് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
ശരീരത്തില്‍ കാണുന്ന ഈ സൂചനകള്‍ പ്രമേഹത്തിന്‍റെയാകാം
മുടിയെ കരുത്തുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ