Health
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചോളൂ
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ മസിലുകളെ ശക്തിപ്പെടുത്തുകയും അമിത വിശപ്പ് തടയുകയും ചെയ്യുന്നു. പരിപ്പ് വർഗങ്ങൾ, പയർവർഗങ്ങൾ , മുട്ട, തെെര് എന്നിവ കഴിക്കുക.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വിശപ്പ് തടയുക മാത്രമല്ല ദഹനത്തെയും എളുപ്പമാക്കുന്നു. ഫ്ളാക്സ് സീഡ്, ചിയ സീഡ്, പയർ വർഗങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. സാൽമൺ മത്സ്യം, ഒലീവ് ഓയിൽ, നെയ്യ്, നട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കുന്നനതിന് സഹായകമാണ്. വിളർച്ച തടയാൻ ഇരുമ്പുള്ള ഭക്ഷണങ്ങൾ മികച്ചതാണ്.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിനും ബിപി നിയന്ത്രിക്കാനും സഹായിക്കുന്നു.