Health

മഴക്കാല രോ​ഗങ്ങൾ

മഴക്കാലത്ത് വിവിധ രോ​ഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളിൽ പ്രത്യേകിച്ച് വളരെ പെട്ടെന്നാകും രോ​ഗങ്ങൾ പിടിപെടുക.

Image credits: Getty

കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകണം

മഴക്കാലത്ത് കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. കുട്ടികൾക്ക് നൽകുന്ന ഭക്ഷണം, അവരെ ധരിപ്പിക്കുന്ന വസ്ത്രം ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Image credits: Getty

അണുബാധ

മഴക്കാലത്ത് ഈർപ്പവും നനവും കൂടുതലാണല്ലോ. അത് കൊണ്ട് തന്നെ അണുബാധകൾക്കുള്ള സാധ്യതയും കൂടുതലാണ്. 

Image credits: Getty

കുടയും റെയിൻ കോട്ടും നൽകുക

വീടിന് പുറത്തിറങ്ങുമ്പോൾ കുടയും റെയിൻ കോട്ടും നൽകുക. കുട്ടി വീട്ടിലെത്തി കഴിഞ്ഞാൽ ഈർപ്പമുള്ള വസ്ത്രങ്ങൾ മാറ്റി കോട്ടൺ വസ്ത്രങ്ങൾ നൽകുക.
 

Image credits: Getty

കൊതുകുവല

മഴക്കാലത്ത് കൊതുകുകൾ വഴിയുള്ള രോ​ഗങ്ങൾ പിടിപെടാം. അതിനാൽ കൊതുകുവല ഇടാൻ മറക്കരുത്. അയഞ്ഞതും ഫുൾസ്ലീവ് ആയതുമായ വസ്ത്രങ്ങൾ ധരിപ്പിക്കണം.

Image credits: Getty

ആരോഗ്യകരമായ ഭക്ഷണങ്ങൾ നൽകുക

മഴക്കാലത്ത് ആരോഗ്യകരമായ ഭക്ഷണങ്ങൾ നൽകുക. സ്ട്രീറ്റ് ഫുഡ് ഒഴിവാക്കണം. വാഴപ്പഴം, മാതളം, പപ്പായ തുടങ്ങിയ സീസണൽ ഫ്രൂട്ട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

Image credits: Getty

വാക്‌സിനേഷൻ എടുക്കണം

കുട്ടികൾക്ക് നൽകേണ്ട വാക്‌സിനേഷൻ ക്യത്യമായി എടുക്കണം.

Image credits: Getty
Find Next One