പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഏഴ് ഔഷധസസ്യങ്ങൾ.
health Jul 09 2025
Author: Resmi S Image Credits:interest
Malayalam
തുളസി
തുളസിയുടെ ആന്റിമൈക്രോബയൽ ഗുണങ്ങൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. മഴക്കാലത്ത്, വൈറൽ അണുബാധകൾ അകറ്റാനും, ജലദോഷം, ചുമ തുടങ്ങിയ ശ്വസന പ്രശ്നങ്ങൾ ലഘൂകരിക്കാനും തുളസി സഹായിക്കുന്നു.
Image credits: Getty
Malayalam
ഇഞ്ചി
വയറുവേദന, ദഹനക്കേട്, ഓക്കാനം പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇഞ്ചി സഹായിക്കുന്നു. സീസണൽ ജലദോഷത്തിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആൻറിവൈറൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിനുണ്ട്.
Image credits: AI Meta
Malayalam
മഞ്ഞൾ
കുർക്കുമിൻ ധാരാളം അടങ്ങിയ മഞ്ഞൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾക്കും സഹായകമാണ്. ഇത് അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
പുതിനയില
പുതിനയില ഗ്യാസ്, ദഹനക്കേട്, വയറുവേദന എന്നിവ ഒഴിവാക്കുക ചെയ്യും. ഇതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധ തടയാൻ സഹായിക്കുന്നു.
Image credits: Freepik
Malayalam
കറുവപ്പട്ട
കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഫംഗൽ ഗുണങ്ങൾ ശ്വസന പ്രശ്നങ്ങൾ അകറ്റി നിർത്തുന്നു.
Image credits: Getty
Malayalam
കുരുമുളക്
ജലദോഷം, തൊണ്ടയിലെ അണുബാധകൾ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നതും ശ്വസനവ്യവസ്ഥയുടെ ആരോഗ്യത്തിന് മികച്ചതുമാണ് കുരുമുളക്.
Image credits: Getty
Malayalam
പെരുംജീരകം
മഴക്കാലത്ത് ഉണ്ടാകുന്ന ദഹനക്കേട്, വയറു വീർക്കൽ, അസിഡിറ്റി എന്നിവയ്ക്ക് പെരുംജീരകം വളരെ നല്ലതാണ്. ബാക്ടീരിയ അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കുന്നു.
Image credits: unsplash
Malayalam
ആര്യവേപ്പ്
ആര്യവേപ്പിന്റെ ശക്തമായ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ മഴക്കാല ചർമ്മസംരക്ഷണത്തിനും അണുബാധ തടയുന്നതിനും സഹായിക്കുന്നു.