ദിവസവും കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
health Sep 13 2025
Author: Ameena Shirin Image Credits:Getty
Malayalam
കോശാരോഗ്യം മെച്ചപ്പെടുത്തുന്നു
ശരീരത്തിലെ ഓരോ കോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
Image credits: Getty
Malayalam
മാലിന്യം നീക്കം ചെയ്യുന്നു
ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ അധിക ഇലക്ട്രോലൈറ്റുകൾ, ഭക്ഷണത്തിലെ പ്രോട്ടീൻ സംസ്കരണത്തിൽ നിന്ന് രൂപം കൊള്ളുന്ന യൂറിയ എന്നിവയെ പുറന്തള്ളാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
രക്തയോട്ടം മെച്ചപ്പെടുത്തുന്നു
ദിവസവും കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ശരീരത്തിലെ താപനില
കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ താപനില ശരിയായ രീതിയിൽ നിലനിർത്താൻ സാധിക്കും.
Image credits: Getty
Malayalam
ദഹനാരോഗ്യം
വെള്ളം കുടിക്കുന്നതിലൂടെ നല്ല ദഹനം ലഭിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ചർമ്മാരോഗ്യം
ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ചർമ്മാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
രോഗ പ്രതിരോധം
മൂത്രസഞ്ചിയിൽ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിലൂടെ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.