ബിപി കൂടിയാൽ നിയന്ത്രിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ.
ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെ ഉയർന്ന ബിപി നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സികെ ബിർള ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ലീഡ് കൺസൾട്ടന്റ് ഡോ. നരന്ദർ സിംഗ്ല പറയുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. വാഴപ്പഴം, ചീര, ബീൻസ്, അവോക്കാഡോ, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
ഓട്സ്, ബ്രൗൺ റൈസ് തുടങ്ങിയ ധാന്യങ്ങൾ ബിപി നിയന്ത്രിക്കാൻ സഹായിക്കും. സാൽമൺ, അയല തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം ഹൃദയാരോഗ്യത്തിനും നല്ലതാണ്.
സോഡിയം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതും അതുപോലെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുന്നതും ബിപി നിയന്ത്രിക്കും.
രക്താതിമർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും മികച്ച രീതികളിൽ ഒന്നാണ് വ്യായാമം. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും, വേഗതയുള്ള നടത്തം, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് ശീലമാക്കുക.
ഉയർന്ന രക്തസമ്മർദ്ദത്തിന് ഒരു പ്രധാന കാരണം സമ്മർദ്ദമാണ്. ധ്യാനം, ആഴത്തിലുള്ള ശ്വസനം, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ മനസ്സിനെ ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നത് രക്തസമ്മർദ്ദ നിയന്ത്രണത്തിന് ഗുണം ചെയ്യും.
സമീകൃതാഹാരം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവ സ്വീകരിക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കും.