നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളാക്കി മാറ്റുന്നതിന് ദഹനവ്യവസ്ഥ പ്രധാന പങ്കാണ് വഹിക്കുന്നത്. ദഹന ആരോഗ്യത്തിന് ജീവിതശൈലി മാറ്റങ്ങൾ സഹായിച്ചേക്കാം.
Image credits: Getty
Malayalam
ദഹനം എളുപ്പമാക്കും
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
Image credits: Getty
Malayalam
ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്
ഫെെബർ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ പ്രാതൽ ശീലമാക്കുക. ഇത് ആരോഗ്യകരമായ ദഹനം നിലനിർത്തുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
നന്നായി ചവച്ചരച്ച് കഴിക്കുക
ഭക്ഷണങ്ങൾ എപ്പോഴും നന്നായി ചവച്ചരച്ച് കഴിക്കുക. ഇത് ദഹനം എളുപ്പമാക്കുക മാത്രമല്ല മലബന്ധം തടയുന്നതിനും സഹായിക്കുന്നു.
Image credits: freepik
Malayalam
അമിതമായി ഭക്ഷണം കഴിക്കരുത്
അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ദഹനപ്രശ്നങ്ങൾ മാത്രമല്ല അമിതവണ്ണത്തിനും ഇടയാക്കും.
Image credits: Getty
Malayalam
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ എപ്പോഴും നെഞ്ചെരിച്ചിലിനും വയറ് വേദനയ്ക്കും ഇടയാക്കും. അത് കൊണ്ട് തന്നെ അമിതമായി എരിവ് അടങ്ങിയ കഴിക്കരുത്.
Image credits: Getty
Malayalam
തുളസി ചായ
ദിവസവും രാവിലെ തുളസി ചായ കുടിക്കുന്നത് ആരോഗ്യകരമായ ദഹനം നിലനിർത്തുന്നതിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.
Image credits: Getty
Malayalam
യോഗ ശീലമാക്കൂ
ദിവസവും രാവിലെ അരമണിക്കൂർ യോഗ ചെയ്യുന്നത് ദഹനത്തെ എളുപ്പമാക്കുന്നു.
Image credits: iSTOCK
Malayalam
ധാരാളം വെള്ളം കുടിക്കുക
ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് വിവിധ ദഹനപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കും.