വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ എളുപ്പം അകറ്റാം ; ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെ
health Apr 20 2025
Author: Web Desk Image Credits:Getty
Malayalam
അസിഡിറ്റി, വയറുവേദന, വയറിളക്കം
വേനൽക്കാലത്ത് വിവിധ തരത്തിലുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. അസിഡിറ്റി, വയറുവേദന, വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ പ്രശ്നങ്ങൾ ചൂടുള്ള മാസങ്ങളിൽ വർദ്ധിക്കുന്നു.
Image credits: Getty
Malayalam
ദഹന പ്രശ്നങ്ങൾ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വേനൽക്കാലത്തെ ദഹന പ്രശ്നങ്ങൾ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
Image credits: Freepik
Malayalam
ധാരാളം വെള്ളം കുടിക്കുക
ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. മോര്, തേങ്ങാവെള്ളം, നാരങ്ങാനീര് തുടങ്ങിയ പ്രകൃതിദത്ത വെള്ളങ്ങൾ ഉൾപ്പെടുത്തുക.
Image credits: Getty
Malayalam
സീസണൽ പഴങ്ങൾ കഴിക്കുക
വേനൽക്കാലത്ത് ലഭിക്കുന്ന മാമ്പഴം, തണ്ണിമത്തൻ, തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അവ ജലാംശം നൽകുന്നതും പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്.
Image credits: Freepik
Malayalam
വീട്ടിൽ പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുക
വീട്ടിൽ തന്നെ തയ്യാറാക്കിയ ഭക്ഷണങ്ങൾ കഴിക്കുക. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
Image credits: Getty
Malayalam
ബിരിയാണി, പനീർ ഒഴിവാക്കുക
ബിരിയാണി, പനീർ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ, ഐസ്ക്രീമുകൾ എന്നിവ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
Image credits: Gemini
Malayalam
തൈര്, പുതിന ഉൾപ്പെടുത്തുക
തൈര്, പുതിന, പെരുംജീരകം തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ ചേരുവകൾ കുടലിന്റെ ആരോഗ്യം നിലനിർത്താനും വീക്കം തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഹെർബൽ ടീകൾ കുടിക്കുക
ചായയ്ക്കു പകരം ഇഞ്ചി, പുതിന തുടങ്ങിയ ചേരുവകളുള്ള ഹെർബൽ ടീകൾ കുടിക്കുക. ഈ ചായകൾ ദിവസം മുഴുവൻ ജലാംശം നിലനിർത്തുന്നു. മാത്രമല്ല, ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നു.
Image credits: Freepik
Malayalam
കെെകൾ ഇടയ്ക്കിടെ കഴുകുക
ഭക്ഷണത്തിന് മുമ്പ് കൈകൾ നന്നായി കഴുകുകയും അണുബാധ ഒഴിവാക്കാൻ പുതുതായി തയ്യാറാക്കിയ ഭക്ഷണം കഴിക്കുകയും ചെയ്യുക.
Image credits: Getty
Malayalam
ദഹനാരോഗ്യം
ശ്രദ്ധാപൂർവ്വമായ ഭക്ഷണക്രമവും ശുചിത്വ രീതികളും സ്വീകരിക്കുന്നതിലൂടെ ദഹനാരോഗ്യം സംരക്ഷിക്കാൻ സാധിക്കും.