കഞ്ഞി വെള്ളം കളയരുതേ, ആറ് അതിശയിപ്പിക്കുന്ന ഗുണങ്ങളുണ്ട്.
health Nov 07 2024
Author: Web Team Image Credits:Getty
Malayalam
കഞ്ഞി വെള്ളം
എല്ലാവരും കഞ്ഞി വെള്ളം കുടിക്കാറുണ്ട്. എന്നാൽ അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അധികം ആളുകൾക്കും അറിയില്ല.
Image credits: google
Malayalam
മലബന്ധം അകറ്റും
കഞ്ഞി വെള്ളത്തിൽ ധാരാളം ഫൈബറുംഅന്നജവും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
ക്ഷീണം അകറ്റും
കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ക്ഷീണം അകറ്റാൻ ഒരു ഗ്ലാസ്സ് ഉപ്പിട്ട കഞ്ഞി വെള്ളം കുടിക്കാറുണ്ട്. എന്നാൽ ക്ഷീണം അകറ്റാൻ മാത്രമല്ല വെറേയുമുണ്ട് ഗുണങ്ങൾ.
Image credits: stockphoto
Malayalam
മുടിയെ കരുത്തുള്ളതാക്കും
വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ കഞ്ഞി വെള്ളം മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ആഴ്ചയിലൊരിക്കൽ കഞ്ഞി വെള്ളം കൊണ്ട് മുടി കഴുകുന്നത് മുടിയെ ആരോഗ്യമുള്ളതാക്കുന്നു.
Image credits: google
Malayalam
മുഖം സുന്ദരമാക്കും
30 മിനുട്ട് നേരം കഞ്ഞി വെള്ളം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം അത് ഉപയോഗിച്ച് മുഖം കഴുകുക. മുഖത്തെ സുന്ദരമാക്കാൻ ഇത് സഹായിക്കും.
Image credits: our own
Malayalam
ചെടികൾക്ക് നല്ലത്
സസ്യങ്ങൾക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതിനാൽ കഞ്ഞി വെള്ളം ചെടികൾക്കും ഒഴിക്കാവുന്നതാണ്.
Image credits: Getty
Malayalam
പാത്രങ്ങളിലെ കറ നീക്കം ചെയ്യും
കഞ്ഞി വെള്ളം ഉപയോഗിച്ച് പാത്രം കഴുകുന്നത് കറ നീക്കം ചെയ്യാൻ സഹായിക്കും. മറ്റൊന്ന് ഗ്യാസ് സ്റ്റൗവിലെ കറകളും പാടകളും നീക്കം ചെയ്യുന്നതിനും ഇത് സഹായകമാണ്.