ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിൻ ഡിയുടെ കുറവ് മൂലം പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും ഉണ്ടാകാനും സാധ്യതയുണ്ട്.
ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാത്സ്യത്തിന്‍റെ ആഗിരണം കുറയാനും അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും.
വിറ്റാമിൻ ഡി കുറഞ്ഞാല്‍ പേശികളുടെ ബലഹീനതയ്ക്കും പേശി വേദനയ്ക്കും കാരണമാകും.
വിറ്റാമിൻ ഡിയുടെ കുറവ് മൂഡ് സ്വിംഗ്സ്, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകാം.
ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.
അമിതമായ വിയർപ്പ്, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക തുടങ്ങിയവയും വിറ്റാമിന്‍ ഡിയുടെ കുറവിന്‍റെ സൂചനയാകാം.
വിറ്റാമിന്‍ ഡിയുടെ കുറവ് അമിത ക്ഷീണത്തിനും കാരണമാകും.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
വാൾനട്ട് കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
പാലിനെക്കാൾ കാത്സ്യം അടങ്ങിയ എട്ട് ഭക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
വെള്ള ചിയ സീഡോ കറുത്ത ചിയ സീഡോ, ഇതിൽ ഏതാണ് കൂടുതൽ നല്ലത്?