Malayalam

ലോക ശ്വാസകോശ ക്യാൻസർ ദിനം

ഓ​ഗസ്റ്റ് ഒന്നിന് ലോക ശ്വാസകോശ ക്യാൻസർ ദിനം ആചരിക്കുന്നു. ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. 

Malayalam

ശ്വാസകോശ അര്‍ബുദം

വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം  തുടങ്ങി പല ഘടകങ്ങളും ശ്വാസകോശ അര്‍ബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്. 

Image credits: Getty
Malayalam

വിട്ടുമാറാത്ത ചുമ

വിട്ടുമാറാത്ത ചുമ തന്നെയാണ് ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. 

Image credits: Getty
Malayalam

നിര്‍ത്താതെയുളള ചുമ

നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്‍റെയാവാം. രണ്ടാഴ്ചയില്‍ കൂടുതലായി ഇത്തരത്തില്‍ ചുമ നിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുക.

Image credits: Getty
Malayalam

ചുമയ്ക്കുമ്പോള്‍ രക്തം

ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം. 

Image credits: Getty
Malayalam

ശ്വാസതടസം

ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നത് ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു. 

Image credits: Getty
Malayalam

ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരിക

ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ഒരു ലക്ഷണമാണ്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പെട്ടെന്ന് ശരീരഭാരം കുറയുന്നതുമാണ് മറ്റൊരു ല​ക്ഷണം.
 

Image credits: Getty

ചർമ്മത്തെ സുന്ദരമാക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

പ്രോട്ടീൻ കുറവാണോ? ശരീരം സൂചിപ്പിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഇവ കഴിച്ചാൽ മതി

ഈ മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ