ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ പോലും കരളിനെ ആരോഗ്യത്തെ ബാധിക്കാം.
Image credits: Getty
Malayalam
കരള്‍
കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കരള്‍ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ചില പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
Image credits: Getty
Malayalam
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കരളിനെ നശിപ്പിക്കാം. കാരണം കരള്‍ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. കരളില്‍ കൊഴുപ്പടിയുന്നത് ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും.
Image credits: Social Media
Malayalam
ചിപ്സ്
ചിപ്സ്, ഉപ്പ് അടങ്ങിയ സ്നാക്സ് തുടങ്ങിയവയില്‍ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും അമിതമായി അടങ്ങിയിരിക്കുന്നു. ഇത് ഫാറ്റി ലിവര്‍ രോഗത്തിനും അമിത വണ്ണത്തിനും കാരണമാകും.
Image credits: Pinterest
Malayalam
റെഡ് മീറ്റ്
ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് കരളില്‍ അമിത സമ്മര്‍ദമുണ്ടാക്കും. കരളില്‍ പ്രോട്ടീന്‍ കെട്ടിക്കിടക്കുന്ന അവസ്ഥ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനും കാരണമാകും.
Image credits: Getty
Malayalam
മദ്യപാനം
അമിത മദ്യപാനം ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, ലിവര്‍ സിറോസിസ് പോലുള്ള പല രോഗങ്ങളിലേക്കും നയിക്കാം.
Image credits: Getty
Malayalam
പിസ, പാസ്ത
പിസ, പാസ്ത, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ കരളിനെ ആരോഗ്യത്തെ ബാധിക്കാം. സാച്ചുറേറ്റഡ് കൊഴുപ്പ് ശരീരത്തിലെ കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിക്കുന്നത് ഹൃദ്രോഗത്തിനും കാരണമാകാം.