തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉറക്കം ശരിയായില്ലെങ്കില്‍ അത് തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക.
അമിതമായി കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
വിറ്റാമിന്‍ ബി12, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നത് തലച്ചോറിനെ ബാധിക്കും.
കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമാക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.
മദ്യപാനവും ഒഴിവാക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലത്. അമിത മദ്യപാനം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല.
വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ മാത്രമല്ല, തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കേണ്ടതും തലച്ചോറിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്.
ഉയർന്ന യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാനുള്ള വഴികള്‍
ഫാറ്റി ലിവര്‍ രോഗത്തിന്‍റെ തിരിച്ചറിയേണ്ട സൂചനകള്‍
വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യങ്ങള്‍
ബിപി കൂടിയാലുള്ള പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ