Malayalam

യശസ്സുയര്‍ത്തി യശസ്വി

മുംബൈ ഇന്ത്യന്‍സിനെതിരെ 62 പന്തില്‍ 124 റണ്‍സടിച്ച് വരവരറിയിച്ച് രാജസ്ഥാന്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍

 

Malayalam

മിന്നിക്കത്തി ഹാരി ബ്രൂക്ക്

13.25 കോടി രൂപക്ക് ഹൈദരാബാദിലെത്തിയ ഹാരി ബ്രൂക്ക് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും കൊല്‍ക്കത്തക്കെതിരെ 55 പന്തില്‍ 100 റണ്‍സടിച്ച സീസണില്‍ സെഞ്ചുറി തികച്ച ഏക വിദേശ താരമായി.

Image credits: PTI
Malayalam

വെങ്കിടേഷ് വെടിക്കെട്ട് അയ്യര്‍

തുടക്കത്തില്‍ നിറം മങ്ങിയ കൊല്‍ക്കത്ത താരം വെങ്കിടേഷ് അയ്യര്‍ മുംബൈക്കെതിരെ നേടിയത് വെടിക്കട്ട് സെഞ്ചുറി. 104 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്.

Image credits: PTI
Malayalam

സൂര്യോദയം

മോശം ഫോമിന്‍റെ പേരില്‍ തുടക്കത്തില്‍ പഴി കേട്ടെങ്കിലും ഗുജറാത്തിനെതിരെ 49 പന്തില്‍ 103 റണ്‍സടിച്ച് സൂര്യകുമാര്‍ യാദവ് ആദ്യ ഐപിഎല്‍ സെഞ്ചുറി കുറിച്ചു.

Image credits: PTI
Malayalam

ഡല്‍ഹിയെ പൊരിച്ച പ്രഭ്‌സിമ്രാന്‍

സീസണില്‍ പല മത്സരങ്ങളിലും നല്ല തുടക്കമിട്ടെങ്കിലും അതൊന്നും വലിയ സ്കോറാക്കി മാറ്റാനാവാത്തതിന്‍റെ ക്ഷീണം പ്രഭ്‌സിമ്രാന്‍ തീര്‍ത്തത് ഡല്‍ഹിക്കെതിരെ 103 റണ്‍സടിച്ച്.

 

Image credits: PTI
Malayalam

ഒടുവില്‍ ഗില്ലും

പലവട്ടം സെഞ്ചുറിക്കരികില്‍ എത്തിയ ഗില്‍ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മൂന്നക്കം കടന്നു. 101 റണ്‍സടിച്ച ഗില്‍ തന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയാണ് ഹൈദരാബാദിനെതിരെ നേടിയത്.

Image credits: PTI
Malayalam

സെഞ്ചുറി കൈവിട്ട യശസ്വിയും ഗില്ലും

കൊല്‍ക്കത്തക്കെതിരെ 98 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വിയും  ലഖ്നൗവിനെതിരെ 94 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്ലും സീസണില്‍ രണ്ട് സെഞ്ചുറി എന്ന നേട്ടത്തിന് അടുത്തെത്തിയിരുന്നു.

Image credits: PTI

ക്രിക്കറ്റ് ബുജികള്‍; രാജസ്ഥാന്‍ താരങ്ങളെ വാഴ്‌ത്തി സാംപ, സ‌ഞ്ജുവില്ല

റിങ്കു സിംഗ് ഇന്ത്യയുടെ പുതിയ ഫിനിഷറോ, അമ്പരപ്പിക്കുന്ന കണക്കുകള്‍

ക്യാപ്റ്റന്‍ സഞ്ജു പൊളി, സാംപയെ ഇറക്കിയത് ധോണിയെ വെല്ലുന്ന തന്ത്രം!

സഞ്ജു vs കോലി; ആര്‍സിബിയുടെ കഥ കഴിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്