വീട് പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
പെയിന്റ് ചെയ്യുന്നതിന് മുമ്പ് ഭിത്തി നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്. കറയോ അഴുക്കുകളോ ഉണ്ടെങ്കിൽ ഉടൻ വൃത്തിയാക്കണം.
പെയിന്റിങ് ആരംഭിക്കുന്നതിന് മുമ്പ് വിള്ളലോ ചോർച്ചയോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അറ്റകുറ്റപ്പണികൾ ചെയ്യാൻ മറക്കരുത്.
ഓരോ മുറിക്കും അനുയോജ്യമായ നിറങ്ങളാവണം കൊടുക്കേണ്ടത്. ഇത് മുറിയുടെ ഭംഗി കൂട്ടാൻ സഹായിക്കുന്നു.
പെയിന്റ് അടിക്കുന്നതിനിടയിൽ പെയിന്റ് തികയാതെ വരുന്നത് ഒഴിവാക്കാം. പെയിന്റ് വാങ്ങുമ്പോൾ കുറച്ച് കൂടുതൽ വാങ്ങി സൂക്ഷിക്കാം.
ഭിത്തി വൃത്തിയാക്കിയതിന് ശേഷം പ്രൈമർ അടിക്കണം. ഇത് ഭിത്തിയിലുള്ള വിള്ളലുകൾ തിരിച്ചറിയാൻ സാധിക്കാം.
പ്രൈമർ അടിച്ചതിന് ശേഷം പുട്ടിയിടണം. ഇത് മികച്ച ഫിനിഷിങ് ലഭിക്കാൻ സഹായിക്കുന്നു.
ഭിത്തിയിൽ നേരിട്ട് എമൽഷൻ അടിക്കരുത്. ഇതിലെ ജലാംശം ഭിത്തി വലിച്ചെടുക്കും.
വീടിന്റെ ബാൽക്കണിയിൽ പച്ചമുളക് വളർത്താൻ ഇതാ ചില പൊടിക്കൈകൾ
കറിവേപ്പിലയുടെ 7 അടുക്കള ഉപയോഗങ്ങൾ ഇതാണ്
കുടലിന്‍റെ ആരോഗ്യം അവതാളത്തിലായോ? അടുക്കളയിലുള്ള ഇവ കഴിക്കൂ
കരള്‍ പ്രശ്‌നത്തിലാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍