എവിടെ ഭക്ഷണം ഉണ്ടോ അവിടെയൊക്കെ ഉറുമ്പുകൾ വരും. ഉറുമ്പിനെ തുരത്താൻ ഇങ്ങനെ ചെയ്തു നോക്കൂ.
ഉറുമ്പ് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വിനാഗിരിയും വെള്ളവും ചേർത്ത് തളിക്കാം. വിനാഗിരിയെ മറികടക്കാൻ ഉറുമ്പുകൾക്ക് സാധിക്കില്ല.
നാരങ്ങ നീരും വെള്ളവും ചേർത്തതിന് ശേഷം ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി.
കർപ്പൂരതുളസി, ലാവണ്ടർ, സിട്രസ് എന്നിവയുടെ എണ്ണ ഉപയോഗിച്ചും ഉറുമ്പിനെ തുരത്താൻ സാധിക്കും. എണ്ണ വെള്ളത്തിൽ ചേർത്തതിന് ശേഷം സ്പ്രേ ചെയ്താൽ മതി.
ഭക്ഷണ സാധനങ്ങൾ ഒരിക്കലും തുറന്ന് വെയ്ക്കരുത്. ഭക്ഷണം എപ്പോഴും അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
മധുരം മാത്രമല്ല വെള്ളം തെരഞ്ഞും ഉറുമ്പുകൾ വരാറുണ്ട്. ഭക്ഷണ സാധനങ്ങൾ, വെള്ളം എന്നിവ കണ്ടാൽ ഉറുമ്പുകൾ വന്നുകൊണ്ടേയിരിക്കും.
ഇടയ്ക്കിടെ വീടും പരിസരവും പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇത് ഉറുമ്പുകൾ വരുന്നതിന് തടയാൻ സഹായിക്കുന്നു.
ചെറിയ വിള്ളലുകളിലൂടെ ഉറുമ്പുകൾ വീടിനുള്ളിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഇത്തരം വിള്ളലുകൾ പരിശോധിച്ച് പരിഹാരം കാണാൻ ശ്രദ്ധിക്കണം.
പാചക എണ്ണ കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ
അടുക്കളയിലെ പൂപ്പലും ഫങ്കസും ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
മല്ലിയില കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇവയാണ്